ഒട്ടാവ: ഫൈസര്‍ കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് കാനഡയിലും അനുമതി. ബ്രിട്ടനും ബഹ്‌റൈനും അനുമതി നല്‍കിയതിന് പിന്നാലെയാണ് കാനഡയുടെ നടപടി. ഇന്ത്യയില്‍ കോവിഡ് വാക്‌സിന്റെ ഉപയോഗത്തിന് അനുമതി തേടി ഫൈസര്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേഡ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയെ സമീപിച്ചിട്ടുണ്ട്.
അതേസമയം വാക്‌സിന്‍ ഉപയോഗത്തിന് സെറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും സമര്‍പ്പിച്ച അപേക്ഷ ഡ്രഗസ് സ്റ്റാന്‍ഡേഡ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ തള്ളിയിരുന്നു. അവസാനഘട്ട പരീക്ഷണം പുരോഗമിക്കുന്നതിനിടെയാണ് ഇരു കമ്പനികളും ഡ്രഗസ് സ്റ്റാന്‍ഡേഡ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയെ സമീപിച്ചത്.