തിരുവനന്തപുരം: സ്പീക്കറെ മനഃപൂര്‍വം അപമാനിക്കാന്‍ സുരേന്ദ്രന്‍ ശ്രമിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി വിജയരാഘവന്‍. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് എങ്ങനെ സുരേന്ദ്രന് ലഭിച്ചു? പുറത്തുവരുന്ന വിവരങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ താല്‍പര്യങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വന്‍ നേട്ടമുണ്ടാക്കും. തിരുവനന്തപുരത്ത് ബിജെപി കഴിഞ്ഞ തവണത്തേക്കാള്‍ പിന്നോട്ട് പോകും. കോവിഡ് കാലത്തും പോളിങ് ബൂത്തില്‍ കാണുന്ന ആവേശം എല്‍ഡിഎഫിന് നേട്ടമാകുമെന്ന് എ വിജയരാഘവന്‍ പറഞ്ഞു.