തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് ഇത്തവണ വോട്ട് ചെയ്യാനാകില്ല. തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയില്‍ അദ്ദേഹത്തിന്റെ പേരില്ലാത്തതാണ് കാരണം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം വോട്ട് ചെയ്തിരുന്നു എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പിനുളള വോട്ടര്‍ പട്ടികയില്‍ പേരില്ല. പൂജപ്പുര വാര്‍ഡിലായിരുന്നു മീണയ്ക്ക് വോട്ട്. പട്ടികയില്‍ പേരുണ്ടായിരിക്കുമെന്നാണ് താന്‍ കരുതിയതെന്നും വിഷയത്തില്‍ കളക്ടറോട് പരാതി പറഞ്ഞിട്ടുണ്ടെന്നുമാണ് ടിക്കാറാം മീണ പറഞ്ഞത്.
തനിക്ക് വോട്ട് ചെയ്യാനുളള ബൂത്ത് എവിടെയെന്ന് അന്വേഷിക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടപ്പോഴാണ് തന്റെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലെന്ന് അദ്ദേഹം അറിയുന്നത്. ഇതോടെ ടിക്കാറാം മീണ വിവരം ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍ സമയം വൈകിയതിനാല്‍ ഇനി ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നാണ് കളക്ടര്‍ അറിയിച്ചത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ഇന്ന് വോട്ട് രേഖപ്പെടുത്താന്‍ സാധിക്കില്ല.
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കണം, വോട്ടര്‍ പട്ടിക പുതുക്കണം, വോട്ടര്‍ പട്ടികയില്‍ പേരുണ്ടെന്ന് ഉറപ്പിക്കണം എന്നൊക്കെ ജനങ്ങളോട് പറയുന്ന അദ്ദേഹത്തിന്റെ പേരാണ് ഇത്തവണ വോട്ടര്‍ പട്ടികയില്‍ ഇല്ലാത്തത്.