കൊല്ലം: കൊല്ലത്ത് പാര്‍ട്ടി ചിഹ്നം പതിച്ച മാസ്‌കുമായി പ്രിസൈഡിംഗ് ഓഫീസര്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തി. അരിവാള്‍ ചുറ്റിക നക്ഷത്രം പതിച്ച മാസ്‌ക് ധരിച്ചാണ് ഓഫീസര്‍ ഡ്യൂട്ടിക്കെത്തിയത്. മുഖത്തല കൊറ്റങ്കര പഞ്ചായത്തിലാണ് സംഭവം. പാര്‍ട്ടി ചിഹ്നം പതിച്ചെത്തിയ ഉദ്യോഗസ്ഥക്കെതിരെ യുഡിഎഫ് പരാതി നല്‍കുകയുണ്ടായി. ഇതേ തുടര്‍ന്ന് ഉദ്യോഗസ്ഥയെ മാറ്റാന്‍ കളക്ടര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കി.