അബുദാബി: കോവിഡ് പരിശോധനയ്ക്കുളള പിസിആര്‍ ടെസ്റ്റിന്റെ നിരക്ക് 85 ദര്‍ഹമായി കുറച്ച് അബുദാബി. അബുദാബി ആരോഗ്യ സേവന വിഭാഗമായ സേഹയുടെ കീഴിലുളള ആശുപത്രികളിലാണ് ആശ്വാസകരമായ ഈ തീരുമാനമെടുത്തത്. ഇതുവരെ ഈ ആശുപത്രികളില്‍ 250 ദര്‍ഹമായിരുന്നു പിസിആര്‍ ടെസ്റ്റിന്റെ നിരക്ക്. ഇതാദ്യമായാണ് ടെസ്റ്റിന്റെ വില കുറയുന്നത്.
ദുബായ് ഹെല്‍ത്ത് അതോറിറ്റിക്ക് കീഴിലെ ആശുപത്രികളില്‍ 150 ദര്‍ഹമാണ് ഈടാക്കിയിരുന്നത്. അബുദാബിയില്‍ പ്രവേശിക്കുന്ന എല്ലാവരും കോവിഡ് പരിശോധന നടത്തണമെന്ന നിയമം ഈയിടെ കര്‍ശനമാക്കിയിരുന്നു. എമിറേറ്റില്‍ താമസിക്കുന്നവരും പ്രവേശിച്ച തീയ്യതി മുതല്‍ നാല്, എട്ട് ദിവസങ്ങളില്‍ പിസിആര്‍ പരിശോധന നടത്തണമെന്ന് കഴിഞ്ഞമാസം മുതല്‍ നിര്‍ദേശം നല്‍കിയിരുന്നു.