ബെയ്ജിംങ്: തെക്കു പടിഞ്ഞാറന്‍ ചൈനയിലെ കല്‍ക്കരി ഖനിയില്‍ വിഷവാതകം ചോര്‍ന്ന് 18 തൊഴിലാളികള്‍ മരിച്ചു. അഞ്ച് പേരെ കാണണാതായിട്ടുണ്ട്. ചോംഗിംഗ് മുന്‍സിപ്പാലിറ്റിയിലെ ഡിയോഷുയി ഡോംഗ് ഖനിയിലാണ് അപകടമുണ്ടായത്. ഭൂഗര്‍ഭ അറകള്‍ കുഴിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. രണ്ട് മാസത്തിനുളളില്‍ ചോംഗിംഗ് മേഖലയില്‍ നടക്കുന്ന രണ്ടാമത്തെ അപകടമാണിത്.