ഹൈദരാബാദ്: ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ടിആര്‍എസ് ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. 150ല്‍ 140 സീറ്റുകളുടെ ഫലമാണ് പ്രഖ്യാപിച്ചത്. അതില്‍ 54 സീറ്റുകളില്‍ തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) വിജയിച്ചു. കഴിഞ്ഞ തവണ 99 സീറ്റാണ് നേടിയത്. അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മും ബി.ജെ.പിയും 42 വാര്‍ഡുകളില്‍ വിജയിച്ചു. കോണ്‍ഗ്രസ് രണ്ട് സീറ്റിലും വിജയിച്ചു. കഴിഞ്ഞ തവണ 4 സീറ്റ് മാത്രമുണ്ടായിരുന്ന ബി.ജെ.പി വന്‍ മുന്നേറ്റമാണ് നടത്തിയത്.
50 ഡിവിഷനുകളിലായി 1,122 സ്ഥാനാര്‍ത്ഥികളാണ് മത്സരത്തിനിറങ്ങിയത്. നഗരത്തിലാകെ 30 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്. സിആര്‍പിഎഫിനെയും പോലീസിനെയും വിന്യസിച്ച് നഗരത്തില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. 46.6 ശതമാനം പോളിങ്ങാണ് ഇത്തവണ രേഖപ്പെടുത്തിയത്. കോവിഡ് പശ്ചാത്തലത്തില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനു പകരം ബാലറ്റ് പേപ്പറാണ് വോട്ടിങ്ങിനായി ഉപയോഗിച്ചത്.
ടി.ആര്‍.എസ് 54 (2016ല്‍ 99 സീറ്റ് നേടി)
എ.ഐ.എം.ഐ.എം 42 (44)
ബി.ജെ.പി 42 (4)
കോണ്‍ഗ്രസ് 2 (2)
മറ്റുള്ളവര്‍ 0 (1)