തിരുവനന്തപുരം: ജനങ്ങളെ അഭിമുഖീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഭയമെന്ന് കെ.സുധാകരന്‍ എം.പി. മുഖ്യമന്ത്രിയെ വെച്ചുള്ള പ്രചാരണം സ്ഥാനാര്‍ത്ഥികള്‍ ആഗ്രഹിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ആരോപിച്ചു.
അതേസമയം, മുഖ്യമന്ത്രി പ്രചാരണത്തിനിറങ്ങിയത് കോവിഡ് ജാഗ്രത മൂലമെന്ന് സിപിഐഎം അറിയിച്ചു. കരുത്തോടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നയിക്കാന്‍ പിണറായി വേണമെന്ന് സിപിഐഎം പിബി അംഗം എംഎ ബേബി പറഞ്ഞു. മുഖ്യമന്ത്രി നേരിട്ട് പ്രചാരണത്തിനിറങ്ങേണ്ട എന്നത് പാര്‍ട്ടി തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.