മുംബൈ: ഓഹരി വിപണി ഇന്ന് പുതിയ റെക്കോഡ് നിലവാരം രേഖപ്പെടുത്തി. നിഫ്‌റ്റി ആദ്യമായി 13,200ന് മുകളില്‍ ക്ലോസ് ചെയ്‌തു. സെന്‍സെക്‌സ ആദ്യമായി 45,000 പോയിന്റ് മറികടന്നു.
വിപണി ഇന്ന് ചാഞ്ചാട്ടത്തിലൂടെയാണ് കടന്നുപോയതെങ്കിലും മുന്നേറ്റ പ്രവണത നിലനിര്‍ത്തി. നിഫ്‌റ്റി 124 പോയിന്റ് നേട്ടത്തോടെ 13,258ലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്‌സ് 447 പോയിന്റ് നേട്ടത്തോടെ 45079ല്‍ ക്ലോസ് ചെയ്തു.
നിഫ്റ്റി 13,200ലെ പ്രതിരോധം മറികടന്നു. 13,280 പോയിന്റ് വരെയാണ് ഇന്ന് നിഫ്‌റ്റി ഉയര്‍ന്നത്. ബാങ്ക് ഓഹരികളാണ് വിപണിയിലെ കുതിപ്പില്‍ പ്രധാന പങ്ക് വഹിച്ചത്. നിഫ്‌റ്റി ബാങ്ക് സൂചിക ഇന്ന് 2 ശതമാനത്തിലേറെ ഉയര്‍ന്നു. നിഫ്‌റ്റി ബാങ്ക് സൂചിക കഴിഞ്ഞ ഫെബ്രുവരിക്കു ശേഷം ആദ്യമായി 30,000 പോയിന്റ് മറികടന്നു.
മെറ്റല്‍ ഓഹരികളും ഫാര്‍മ ഓഹരികളും നേട്ടം ഉണ്ടാക്കി. നിഫ്‌റ്റി മെറ്റല്‍ സൂചിക ഇന്ന് 1.13 ശതമാനം ഉയര്‍ന്നു. നിഫ്‌റ്റി മെറ്റല്‍ സൂചിക 1.29 ശതമാനം നേട്ടം രേഖപ്പെടുത്തി.
നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം ഓഹരികളും ഇന്ന് നേട്ടം രേഖപ്പെടുത്തി. നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളില്‍ 39 ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 11 ഓഹരികളാണ് നഷ്‌ടത്തിലായത്. അദാനി പോര്‍ട്‌സ്, ഐസിഐസിഐ ബാങ്ക്, ഹിന്‍ഡാല്‍കോ, അള്‍ട്രാടെക് സിമന്റ്, സണ്‍ ഫാര്‍മ എന്നിവയാണ് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍.




















