മുംബൈ: കങ്കണ റണൗട്ടിന്റെ വിദ്വേഷ-വ്യാജ പ്രചരണങ്ങള്‍ക്കെതിരെ വിമര്‍ശന പോസ്റ്റിട്ട നടി വാമിഖ ഗബ്ബിയെ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്ത് കങ്കണ. ഷഹീന്‍ബാഗ് സമര നായിക ബില്‍ക്കിസ് മുത്തശ്ശിയെ അധിക്ഷേപിച്ചുള്ള കങ്കണയുടെ ട്വീറ്റ് പങ്കുവച്ചായിരുന്നു വാമിഖയുടെ വിമര്‍ശനം.
ഒരിക്കല്‍ കങ്കണയുടെ ആരാധികയായിരുന്നതില്‍ ലജ്ജിക്കുന്നുവെന്നും വെറുപ്പ് മാത്രം നിറഞ്ഞ ഒരു സ്ത്രീയായി കങ്കണ മാറിയത് ഏറെ സങ്കടപ്പെടുത്തുന്നു എന്നുമാണ് താരം ട്വിറ്ററില്‍ കുറിച്ചത്. ഹിന്ദു ആവുക എന്നത് സ്‌നേഹമാവുക എന്നാണെന്നും ഒരു പക്ഷേ രാവണന്‍ ഉള്ളിലെത്തിയാല്‍ മനുഷ്യന്‍ ഇങ്ങനെ ആകുമായിരിക്കാംമെന്നും വാമിഖ വിമര്‍ശിച്ചു. ഇതിന് പിന്നാലെയാണ് കങ്കണ നടിയെ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്തത്.
https://twitter.com/GabbiWamiqa/status/1334437672580907008
കങ്കണ തന്നെ ബ്ലോക്ക് ചെയ്ത കാര്യം വാമിഖ തന്നെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. തന്നെ ബ്ലോക്ക് ചെയ്തതില്‍ സന്തോഷമെന്ന് കങ്കണ ബ്ലോക്ക് ചെയ്ത സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചുകൊണ്ട് വാമിഖ വീണ്ടും ട്വിറ്ററില്‍ കുറിച്ചു.
https://twitter.com/GabbiWamiqa/status/1334675002029830144
ബ്ലോക്ക് മാത്രമല്ലേ ചെയ്തുള്ളൂ എന്നോര്‍ത്ത് സന്തോഷം, മുന്‍പ് നിലപാടുള്ള മറ്റു സത്രീകള്‍ക്ക് നല്‍കിയ മറുപടി പോലെയെങ്ങാനും എനിക്ക് മറുപടി തന്നിരുന്നെങ്കില്‍ എന്റെ ഹൃദയം തകരുമായിരുന്നു എന്ന് വാമിഖ പരിഹസിച്ചു. ഹൃദയത്തില്‍ സ്‌നേഹം നിറയാന്‍ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നും വാമിഖ ട്വീറ്റ് ചെയ്തു.