കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. തുടര്‍ച്ചയായ നാലാം ദിവസമാണ് സ്വര്‍ണത്തിന് വില വര്‍ധിച്ചത്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കൂടിയത്. ഇതോടെ സ്വര്‍ണം ഒരുപവന് 36,880 രൂപയുമായി. ഗ്രാമിന് 4,610 രൂപയും. കഴിഞ്ഞ മാസം കുത്തനെ ഇടിഞ്ഞ സ്വര്‍ണമാണ് ഇപ്പോള്‍ തിരിച്ചു കയറുന്നത്. കഴിഞ്ഞ നാല് ദിവസത്തിനിടെ മാത്രം ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയുമാണ് വര്‍ധിച്ചത്.











