തിരുവനന്തപുരം: തിരുവനന്തപുരത്ത് വിമത സ്ഥാനാര്‍ത്ഥിയെ ഭീഷണിപ്പെടുത്തിയ ബിജെപി ജില്ലാ കമ്മിറ്റി അംഗത്തെ അറസ്റ്റ് ചെയ്തു. അഡ്വ.രഞ്ജിത് സി നായരാണ് അറസ്റ്റിലായത്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സിന്ധു സതികുമാറിന്റെ പരാതിയിലാണ് നടപടി. വട്ടിയൂര്‍ക്കാവ് പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്ത ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
അതേസമയം സിന്ധുവിനെതിരെ രഞ്ജിത്തും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വീടിന് മുന്നിലെത്തി സിന്ധുവിന്റെ ഭര്‍ത്താവ് തന്നെ അപമാനിക്കുന്ന തരത്തില്‍ മൈക്കിലൂടെ പ്രസംഗിച്ചതായി ആരോപിച്ചാണ് രഞ്ജിത്ത് പരാതി നല്‍കിയിരിക്കുന്നത്.