ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ 35,551 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 9,571,780 ലക്ഷമായി ഉയര്‍ന്നു. ഇന്നലെ മാത്രം 526 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 1,38,648 ആയി. 9,016,289 പേര്‍ കോവിഡ് മുക്തരാവുകയും ചെയ്തു.
അതേസമയം ആഗോള തലത്തില്‍ കോവിഡ് കേസുകള്‍ ആറരക്കോടി കടന്നു. 65,536,040 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചതെന്ന് വേള്‍ഡോ മീറ്ററിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 45,376,605 പേര്‍ രോഗ മുക്തി നേടിയപ്പോള്‍ 1,511,915 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.











