കോവിഡ് പ്രതിസന്ധിയില്‍പ്പെട്ട് തൊഴിലില്ലാതായപ്പോഴും പട്ടിണിക്കിടാതെ സംരക്ഷിച്ച സര്‍ക്കാരിനെ സംബന്ധിച്ച് ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ടെന്ന് സംവിധായകന്‍ രഞ്ജിത്ത്. എല്‍ഡിഎഫ് കോര്‍പറേഷന്‍ പ്രകടന പത്രിക ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വയനാട്ടിലെ ഉള്‍നാട്ടില്‍ പോയപ്പോള്‍ താന്‍ ചായ കുടിക്കാന്‍ ഒരു കടയില്‍ കയറി. എന്തൊക്കെയാണ് ഇലക്ഷന്‍ വരികയല്ലേ എന്ന് ചായക്കടക്കാരനോട് കുശലാന്വേഷണം നടത്തി. ഇവിടെ എന്താണ് വര്‍ഷങ്ങളായി ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തല്ലേ, എല്‍ഡിഎഫ് അല്ലേ വരിക എന്നായിരുന്നു ചായക്കടക്കാരന്റെ മറുപടി. അതല്ല ഞാന്‍ ചോദിച്ചത്, അസംബ്ലി ഇലക്ഷന്‍ എന്താകും എന്നാണ് എന്ന് വിശദീകരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു. ‘പട്ടിണിക്കിട്ടിലല്ലോ സാറേ, ഈ കൊവിഡ് കാലത്ത് പണിയില്ലാതിരുന്ന ഞങ്ങളെ റേഷന്‍കടകളിലൂടെ ഭക്ഷണമെത്തിച്ചു തന്നു സംരക്ഷിച്ചില്ലേ. പെന്‍ഷന്‍ അവസ്ഥ അറിയാമോ സാറിന്. 1400 രൂപയാണ്. ഇപ്പോള്‍ കുടിശിക ഇല്ല സാറെ. എല്ലാം സമയത്ത് തന്നെ’
അസംബ്ലി ഇലക്ഷന്‍ എന്താകും എന്ന ചോദ്യത്തിന് ഒരു സാധാരണക്കാരന്റെ മറുപടിയാണിത്. ഇതും കൂടി മാധ്യമങ്ങള്‍ കേള്‍പ്പിക്കണം”-രഞ്ജിത്ത് പറഞ്ഞു.