ജനീവ: 2016 ന് ശേഷം ഏറ്റവും കൂടുതല്‍ ചൂടേറിയ വര്‍ഷമാണ് 2020 എന്ന് ഐക്യരാഷ്ട്ര സംഘടന. കരയിലും കടലിലും പ്രത്യേകിച്ച് ആര്‍ട്ടിക് മേഖലയിലും ഈ വര്‍ഷം കനത്ത ചൂടാണ് അനുഭവപ്പെട്ടത്. ഓസ്‌ട്രേലിയ, സൈബീരിയ, യുഎസ് വെസ്റ്റ് കോസ്റ്റ്, സൗത്ത് അമേരിക്ക എന്നിവടങ്ങളിലൂണ്ടായ കാട്ടു തീയാണ് താപനില വര്‍ധിക്കാന്‍ ഒരു കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
കാലാവസ്ഥ വ്യതിയാനത്തിന്റെ മറ്റൊരു പ്രധാന കാരണമായി ചൂണടിക്കാണിക്കപ്പെടുന്നത് ഹരിതവാതക പ്രഭാവമാണ്. ഹരിത വാതക പ്രഭാവം കഴിഞ്ഞ വര്‍ഷം വളരെ കൂടുതലായിരുന്നു. മഹാമാരിയെ തുടര്‍ന്ന് ആളുകള്‍ വീട്ടിലിരിക്കുന്ന കാലത്തും ഹരിതവാതക പ്രഭാവം വര്‍ധിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 1850 മുതലുളള കണക്കുകള്‍ പരിശോധിച്ചാല്‍ 2015 മുതല്‍ 2020 വരെ താപനില കൂടിയ വര്‍ഷമായിരിക്കുമെന്ന് യുഎന്‍ വേള്‍ഡ് മീറ്ററോളജിക്കല്‍ ഓര്‍ഗനൈസേഷന്റെ 2020 സ്‌റ്റേറ്റ് ഗ്ലോബല്‍ ക്ലൈമറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.