തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുറെവി ചുഴലിക്കാറ്റ് കന്യാകുമാകരിയില്‍ നിന്നും 740 കിലോമീറ്റര്‍ അകലെയെത്തി. ഇന്ന് വൈകുന്നേരത്തോടെ ബുറെവി ശ്രീലങ്കന്‍ തീരം തൊടുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. നാളെ വൈകിട്ടോടെ ശ്രീലങ്കന്‍ തീരം കടന്ന് തമിഴ്നാട് തീരത്തേയ്ക്ക് അടുക്കുകയും വെള്ളിയാഴ്ച പുലര്‍ച്ചെ കന്യാകുമാരിക്കും പാമ്പനും ഇടയില്‍ തീരം തൊടുമെന്നാണ് കാലവസ്ഥ പ്രവചനം.
തമിഴ്‌നാട്ടിലും കേരളത്തിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. നാളെ ഉച്ചമുതല്‍ മറ്റെന്നാള്‍ ഉച്ചവരെ തെക്കന്‍ ജില്ലകളില്‍ അതീവ ജഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം തന്നെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് വന്നിരുന്നു.
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി മാറി തെക്കന്‍ തമിഴ്നാട് തീരത്ത് കരയില്‍ പ്രവേശിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. അടുത്ത മൂന്ന് ദിവസത്തേക്ക് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചത്. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശിയേക്കും.










