ന്യൂഡല്‍ഹി: കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് റെയ്ഡുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ നടത്തിയ പരസ്യ പ്രസ്താവനയില്‍ അതൃപ്തി അറിയിച്ച് സിപിഎം കേന്ദ്ര നേതൃത്വം. ധനമന്ത്രി തോമസ് ഐസക് ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ വികാരപരമായി പ്രതികരിച്ചത് ശരിയായില്ലെന്നും പ്രസ്താവനകള്‍ നടത്തുമ്പോള്‍ ജാഗ്രത വേണമെന്നും കേന്ദ്ര നേതൃത്വം ചൂണ്ടിക്കാട്ടി.
ധനമന്ത്രി തോമസ് ഐസക്, സിപിഎം സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ അടക്കമുള്ളവരാണ് വിജിലന്‍സ് പരിശോധനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കില്ലെന്നാണ് സൂചന.











