ലഖ്‌നൗ: ലൗ ജിഹാദിനെതിരെ പുതിയ നിയമ പ്രകാരം ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് ഉത്തര്‍പ്രദേശ് പോലീസ്. ഒവൈസി അഹമ്മദ് എന്ന യുവാവിന് നേരെയാണ് കേസെടുത്തിരിക്കുന്നത്. ഒവൈസി നിര്‍ബന്ധിതമായി മതം മാറാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന പെണ്‍കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
അതേസമയം വിഷയത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത യുപി സര്‍ക്കാരിനെ അഭിനന്ദിച്ച് വി.എച്ച്.പി രംഗത്തെത്തി. ‘ലവ് ജിഹാദ് വിഷയത്തില്‍ ഫലപ്രദമായ നിയമം നടപ്പാക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി മാറിയ യുപി മുഖ്യമന്ത്രിയെ ഞാന്‍ അഭിനന്ദിക്കുന്നു, ബലപ്രയോഗത്തിലൂടെയും വഞ്ചനയിലൂടെയും മത പരിവര്‍ത്തനം നടത്തുന്നവര്‍ക്ക് പാഠമാണ്’-വി.എച്ച്.പി ഇന്റര്‍നാഷണല്‍ വര്‍ക്കിംഗ് പ്രസിഡന്റ് അലോക് കുമാര്‍ പറഞ്ഞു.
യുപി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ ശനിയാഴ്ചയാണ് ലൗ ജിഹാദിനെതിരായ ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത്. നിര്‍ബന്ധിതമോ വഞ്ചനാപരമോ ആയ മതപരിവര്‍ത്തനം തടയല്‍ ഓഡിനന്‍സ് നാലു ദിവസം മുന്‍പാണ് ആദിത്യനാഥ് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തത്. ഇതു പ്രകാരം വിവാഹത്തിനായുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് 1 മുതല്‍ 5 വര്‍ഷം വരെ തടവും 15,000 രൂപ പിഴയും ലഭിക്കും. എസ്സി / എസ്ടി സമുദായത്തിലെ പ്രായപൂര്‍ത്തിയാകാത്തവരെയും സ്ത്രീകളെയും ഇങ്ങനെ മതപരിവര്‍ത്തനം നടത്തിയാല്‍ 3 മുതല്‍ 10 വര്‍ഷം വരെ തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ.











