വാഷിങ്ടണ്‍ ഡിസി: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് വീണ് പരിക്കേറ്റു. മേജര്‍ എന്ന വളര്‍ത്തു നായക്കൊപ്പെ കഴിക്കവെയാണ് കാലിന് പരിക്കേറ്റത്. എല്ലുകള്‍ക്ക് പൊട്ടല്‍ ഇല്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
മേജര്‍, ചാമ്പ് എന്നിങ്ങനെ രണ്ടുനായകളാണ് ബൈഡനുള്ളത്. മേജറിനെ 2018ലാണ് ബൈഡന്‍ ദത്തെടുത്തത്. 2008ലെ തെരഞ്ഞെടുപ്പിന് ശേഷമായിരുന്നു ചാമ്പിനെ ബൈഡന്‍ സ്വന്തമാക്കിയത്. നായകളെ വൈറ്റ് ഹൗസിലേക്ക് കൊണ്ടുവരുമെന്നും ഒരു പൂച്ചയെ കൂടി വാങ്ങാന്‍ ഉദ്ദേശിക്കുന്നതായും ബൈഡന്‍ കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു.