എറണാകുളം: കൊച്ചി വൈറ്റിലക്ക് സമീപം ചക്കരപ്പറമ്പില്‍ കെ.എസ്.ആര്‍.ടി.സി ബസ് മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു. തിരുവനന്തപുരം പഴയോട് സ്വദേശി അരുണ്‍ സുകുമാര്‍ (45) ആണ് മരിച്ചത്. അപകടത്തില്‍ 25-ഓളം പേര്‍ക്ക് പരിക്കേറ്റു. കണ്ടക്ടര്‍ ഉള്‍പ്പെടെ രണ്ടുപേരുടെ നില ഗുരുതരമാണ്.
തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സൂപ്പര്‍ ഡീലക്‌സ് ബസ് പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിലും എറണാകുളം ജനറല്‍ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.