പരാതിക്കാരനേയും മകളേയും അധിക്ഷേപിച്ച സംഭവത്തില്‍ നെയ്യാര്‍ഡാം പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ ഗോപകുമാറിനെ അടിയന്തരമായി സര്‍വ്വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ക്രമസമാധാന വിഭാഗം എ.ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍കി.
നെയ്യാർ ഡാം പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ഗോപകുമാറാണ് പരാതി പറയാനെത്തിയ ആളെ അധിക്ഷേപിച്ചത്. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന്റെ
പശ്ചാത്തലത്തിൽ ഗോപകുമാറിനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് സസ്പെൻഷൻ.