ദുബായ്: ലോകത്താകമാനം നാശം വിതച്ച കോവിഡിന്റെ അതിജീവനത്തിന്റെ പാതയില്‍ ദുബായ് നടത്തുന്ന ചുവടുവെപ്പായ ദുബായ് റണ്‍ ഇന്ന് നടക്കും. ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നടപ്പാക്കിയ ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായാണ് ദുബായ് റണ്‍ നടക്കുന്നത്. സ്വദേശികളും വിദേശികളും താമസക്കാരും സന്ദര്‍ശകരുമെല്ലാം ദുബായ് റണ്ണില്‍ പങ്കെടുക്കും.
ആരോഗ്യമുളള സമൂഹത്തിന് കൃത്യതയാര്‍ന്ന വ്യായാമമുറകളിലൂടെ ദുബായ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചെറു ഗ്രൂപ്പുകളായി കായിക താരങ്ങള്‍ ഓടും. വളരെ ആവേശത്തോടെയാണ് താരങ്ങളും കായിക പ്രേമികളും ഇത്തവണത്തെ ദുബായ് റണണ്ണിനായി കാത്തിരിക്കുന്നത്. എന്നാല്‍ മുന്‍പ് നടത്തിട്ടുളള ദുബായ് റണ്‍ പോലെ ഒരുമിച്ചുളള കൂട്ടയോട്ടം ഇത്തവണ ഉണ്ടാകില്ല.
ദുബായ് റണ്ണില്‍ പങ്കെടുക്കുന്നവര്‍ക്ക് ജബല്‍അലി മുതല്‍ ജുമൈറ വരെയും ഡൗണ്‍ടൗണ്‍ മുതല്‍ ദുബായ് ക്രീക്ക് വരെയും ഇഷ്ടമുളള ട്രാക്ക് തിരഞ്ഞെടുത്ത് ഓടുകയോ നടക്കുകയോ ജോഗിങ്ങിലേര്‍പ്പെടുകയോ ചെയ്യാം. മലയാളി പ്രവാസി സംഘടനകളുള്‍പ്പടെ നിരവധി കൂട്ടായ്മകള്‍ ദുബായ് റണ്ണിന്റെ ഭാഗമാകും. സൈക്കിള്‍ റൈഡര്‍മാര്‍ക്കിടയിലെ മലയാളികളുടെ കൂട്ടായ്മയായ കേരള റൈഡേഴ്‌സ് മംസര്‍ ബീച്ച് കേന്ദ്രീകരിച്ചാണ് ഓട്ടവും നീന്തലും നടത്തുന്നത്. കുറഞ്ഞ സമയം കൊണ്ട് ലളിതമായി ചെയ്യാനാവുന്ന വ്യായാമങ്ങള്‍ ശീലമാക്കുന്നതോടെ ജിവിതശൈലി രോഗങ്ങളെ തുരത്തി ആരോഗ്യപ്രദവും ഉന്മേഷവും നിറഞ്ഞ ജീവിതം എല്ലാവര്‍ക്കും ഉണ്ടാകട്ടെയെന്ന സന്ദേശമാണ് ഫിറ്റ്‌നസ് ചലഞ്ച് മുന്നോട്ട് വെക്കുന്നത്.












