തിരുവനന്തപുരം: സ്പ്രിന്‍ക്ലര്‍ കരാര്‍ പരിശോധിക്കാന്‍ പുതിയ ജുഡീഷ്യല്‍ സമിതി. മുന്‍ ജില്ലാ ജഡ്ജി കെ ശശിധരന്‍ നായര്‍ അധ്യക്ഷനായി മൂന്നംഗസമിതിയെയാണ് സര്‍ക്കാര്‍ നിയോഗിച്ചത്. ആദ്യസമിതി പലകാര്യങ്ങളും പരിശോധിച്ചിട്ടില്ലെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.
മാധവന്‍ നായര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യമാക്കാതെയാണ് പുതിയ നീക്കം. രണ്ട് മാസത്തിനകം പുതിയ സമിതി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ആവശ്യം.












