ലക്‌നൗ: ഉത്തര്‍പ്രദേശിലെ അയോധ്യ വിമാനത്താവളത്തിന് ശ്രീരാമന്റെ പേര് നല്‍കാന്‍ തീരുമാനിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. മര്യാദ പുരുഷോത്തം ശ്രീറാം എയര്‍പോര്‍ട്ട് എന്ന പേരാണ് നല്‍കുക. വിമാനത്താവളത്തിന് ശ്രീരാമന്റെ പേര് നല്‍കാനുളള തീരുമാനം യുപി മന്ത്രി സഭ അംഗീകരിച്ചു.
മന്ത്രിസഭ അംഗീകരിച്ച പ്രമേയം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കൈമാറാനും തീരുമാനിച്ചു. 2018 ലാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയില്‍ വിമാനത്താവളം പ്രഖ്യാപിച്ചത്. 2021 ഡിസംബറിനകം വിമാനത്താവളത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാമ് തീരുമാനം.