കൊച്ചി: സംവരണ വാര്‍ഡുകള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്ന ഉത്തരവിനെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. 50 ശതമാനം സ്ത്രീ സംവരണം നിലനിര്‍ത്താന്‍ ചില വാര്‍ഡുകളില്‍ സംവരണം ആവര്‍ത്തിക്കപ്പെടാതെ തരമില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. സംവരണ വാര്‍ഡുകള്‍ ആവര്‍ത്തിക്കപ്പെടുന്നത് മൂലം ജനറല്‍ വിഭാഗത്തിന് അവസരം നിഷേധിക്കപ്പെടുന്നു എന്നുള്ള പരാതിയാണ് കോടതിയില്‍ എത്തിയതും അനുകൂല വിധി ഉണ്ടായതും.