തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5,420 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 4693 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 52 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് പോസിറ്റീവായി. രോഗം മൂലം 24 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2095 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 592 പേരുടെ ഉറവിടം വ്യക്തമല്ല. 5149 പേര്‍ രോഗമുക്തി നേടി.
കോവിഡ് ബാധയുടെ അടുത്ത ഘട്ടം പ്രതീക്ഷിക്കാമെന്നും ജാഗ്രത കൈവിടരുതെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. അതുകൊണ്ട് തന്നെ കോവിഡ് വ്യാപനം വീണ്ടും ഉണ്ടാകാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അതുപോലെ വഴിയോര ഭക്ഷണ കേന്ദ്രങ്ങളിലും ഹോട്ടലുകളിലും ആള്‍ക്കൂട്ടം അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുന്നതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എന്നാല്‍ ചെറിയ ക്ലാസ്സുകളിലെ കുട്ടികളുടെ അധ്യയനം ഈ അധ്യയന വര്‍ഷം എത്രമാത്രം പ്രയോഗികമാണെന്നതില്‍ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് വ്യാപനം കുറയുന്ന പ്രവണത തുടര്‍ന്നാല്‍ ഉയര്‍ന്ന ക്ലാസ്സുകളിലെ കുട്ടികളുടെ ക്ലാസ്സുകള്‍ പുനരാരംഭിക്കുന്നതിനുളള നടപടികള്‍ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത് വിദഗ്ധരുമായുളള കൂടിയാലോചനകള്‍ക്ക് ശേഷമേ ഉണ്ടാകുവെന്നും മുഖ്യമന്ത്രി അറിയിച്ചു.