ദുബായിയില്‍ ഇതുവരെ അനുവദിച്ചത് 7,000 ഗോള്‍ഡന്‍ കാര്‍ഡ് വിസകള്‍

dubai gold card visa

ദുബായ് : ഇതുവരെ ദുബായിയില്‍ 7000 ഗോള്‍ഡന്‍ കാര്‍ഡ് വിസകള്‍ അനുവദിച്ചതായി ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി അറിയിച്ചു. നിക്ഷേപകര്‍, ശാസ്ത്രജ്ഞര്‍, വിവിധ മേഖലകളിലെ പ്രതിഭകള്‍, രാജ്യാന്തര കായിക താരങ്ങള്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കാണ് ഇത്തരത്തില്‍-വിസാ അനുവദിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി. ദുബായിയില്‍ നടന്ന സിറ്റിസ്‌കേപ്പ് ഗ്ലോബല്‍ സബ്മിറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also read:  യുഎഇയിൽ അവസരങ്ങളുടെ പെരുമഴ; ദുബായിൽ വ്യോമയാന മേഖലയിൽ 1.85 ലക്ഷം പുതിയ തൊഴിലവസരങ്ങൾ

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് റാഷിദ് ബിന്‍ അല്‍ മക്തും 2019 മെയ് മാസത്തിലാണ് ഗോള്‍ഡ് കാര്‍ഡ് വിസാ പദ്ധതി പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ ഭാവി വികസനത്തിനായി കഴിവുള്ളവരെ സ്വീകരിക്കുന്നതിന്റെ ഭാഗമായിരുന്നു ഈ വിസാ പദ്ധതി. അഞ്ചു വര്‍ഷവും 10 വര്‍ഷവും കാലാവധിയുള്ള ദീര്‍ഘകാല വിസയാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ശക്തമായ ഉത്തേജനമാണ് ഈ പദ്ധതി. 5 മില്ല്യന്‍ ദിര്‍ഹമിന്റെ പ്രോപ്പര്‍ട്ടി കൈവശമുള്ളവര്‍ക്കാണ് ഈ മേഖലയില്‍ നിന്ന് ഇതിന്റെ ഭാഗമാകാന്‍ കഴിയുക. അതിനിടെ 103 രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ക്കാണ് ദുബായിയില്‍ ഗോള്‍ഡന്‍ കാര്‍ഡ് വിസാ അനുവദിച്ചതെന്ന് മേജര്‍ ജനറല്‍ അല്‍ മര്‍റി പറഞ്ഞു.

Also read:  യുഎഇ സ്വദേശിവൽക്കരണം: രാജിവെച്ച ജീവനക്കാരുടെ പകരം നിയമനത്തിന് 2 മാസം സാവകാശം

കൂടുതല്‍ വിഭാഗങ്ങളിലുള്ള പ്രൊഫഷണലുകള്‍ക്ക് 10 വര്‍ഷത്തെ ഗോള്‍ഡന്‍ റസിഡന്‍സി വിസ അനുവദിച്ചതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. പിഎച്ച്ഡിയുള്ളവര്‍, എല്ലാ ഡോക്ടര്‍മാരും, കംപ്യൂട്ടര്‍ എന്‍ജിനിയറിങ്, ഇലക്ട്രോണിക്‌സ്, പ്രോഗ്രാമിങ്ങ്, ഇലക്ട്രിസിറ്റി, ബയോ ടെക്‌നോളജി എന്നീ വിഭാഗങ്ങളിലുള്ള എന്‍ജിനിയര്‍മാര്‍, അംഗീകൃത യൂണിവേഴ്‌സിറ്റികളില്‍ നിന്ന് 3.8 ല്‍ കൂടൂതല്‍ സ്‌കോര്‍ ലഭിച്ചവര്‍ എന്നിവര്‍ക്കാണ് ഈ പ്രഖ്യാപനതിന്റെ ഭാഗമായി ഗോള്‍ഡന്‍ വിസ ലഭിക്കുക. അതിനൊപ്പം തന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബിഗ് ഡാറ്റ, വൈറല്‍ എപ്പിഡമോളജി എന്നിവയില്‍ ബിരുദമുള്ളവര്‍ക്കും ഗോള്‍ഡന്‍ വിസാ ലഭിക്കുമെന്നും ഷെയ്ഖ് മുഹമ്മദ് ട്വിറ്ററില്‍ അറിയിച്ചിരുന്നു.

Also read:  ബഹ്റൈൻ–ഡൽഹി എയർ ഇന്ത്യ എക്‌സ്പ്രസ് സർവീസ് റദ്ദ്; പ്രവാസികൾക്ക് യാത്രാ ദുരിതം

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

POPULAR ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി