ആദ്യത്തെ ജീപ്പ് റാംഗ്‌ളര്‍ റുബിക്കോണ്‍ കേരളത്തിലെത്തി

Jeep Wrangler Rubicon

 

വാഹനങ്ങള്‍ ഓടുന്നത് റോഡിലും ഓഫ്‌റോഡിലും മാത്രമാണെന്ന് ആരു പറഞ്ഞു? ചില സ്‌റ്റൈല്‍ ഐക്കണുകള്‍ ഓടുന്നതും നിര്‍ത്തിയിട്ടിരിക്കുന്നതും മനസ്സുകളിലും കൂടിയാണ്. അല്ലെങ്കില്‍ വാഹനപ്രേമികളുടെ മനസ്സിലെ കള്‍ട്ട് വാഹനമായി മാറിയ ജീപ്പ് റാംഗ്ലര്‍ റുബിക്കോണ്‍ നോക്കൂ. സംഗതി മഷിയിട്ടു നോക്കിയാലും കാണില്ലെന്നത് വേറെ കാര്യം. കാരണം കേരളത്തില്‍ ഇപ്പോള്‍ ആകെയുള്ള റുബിക്കോണുകളുടെ എണ്ണം മൂന്ന്! കേരളത്തിലെ ആദ്യ ഡെലിവറി എടുത്ത റുബികോണ്‍ 6.25 ലക്ഷം രൂപ മുടക്കി KL 08 BW 1 എന്ന ഫാന്‍സി നമ്പര്‍പ്ലേറ്റുമായി ഇപ്പോള്‍ തൃശൂരിലുണ്ട്. ജീപ്പ് ക്യാറ്റഗറിയില്‍ ഇന്ത്യയില്‍ തന്നെ ഇത്രയും തുക മുടക്കി നമ്പര്‍ 1 സ്വന്തമാക്കിയത് തൃശൂരിലെ സേഫ് ആന്‍ഡ് സ്‌ട്രോംഗ് ബിസിനസ്സ് കണ്‍സള്‍ട്ടന്റ്‌സ് എംഡി ഡോ. പ്രവീണ്‍ റാണയാണ്. വിദേശത്തും സ്വദേശത്തുമുള്ള ബിസിനസ്സ് മാഗ്‌നറ്റുകളോട് മുട്ടിയാണ് ഡോ. പ്രവീണ്‍ ഈ ഒന്നാം നമ്പര്‍ ലേലത്തില്‍ പിടിച്ചത്.

Also read:  ജോസ് കെ മാണി വിട്ടുപോയതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ജാഗ്രതക്കുറവെന്നു വിമര്‍ശിച്ച്‌ കെ മുരളീധരന്‍

രണ്ടാം ബാച്ചില്‍ വെറും ഇരുപത് റാംഗ്ലര്‍ റുബിക്കണ്‍ മാത്രമാണ് ഇന്ത്യയിലെ റോഡുകളില്‍ (ഓഫ് റോഡുകളിലും) എത്തിയത്. അങ്ങനെയുള്ളൊരു അപൂര്‍വതാരത്തെ 1-ാം നമ്പര്‍ ചാര്‍ത്തി ആദരിക്കാന്‍ അതിന്റെ ആദ്യ ഉടമകളിലൊരാള്‍ക്ക് തോന്നിയത് സ്വാഭാവികം. ബിസിനസ് കണ്‍സള്‍ട്ടന്റ് എന്നതിനു പുറമെ സിനിമാ നിര്‍മാതാവും സംവിധായകനും നടനും കൂടിയാണ് ഡോ. പ്രവീണ്‍ റാണ.  ഇന്ദ്രന്‍സ്, മണികണ്ഠന്‍ എന്നിവര്‍ക്കൊപ്പം നായക കഥാപാത്രത്തെ അവതരിപ്പിച്ച് ഡോ. പ്രവീണ്‍ റാണ നിര്‍മാണവും സംവിധാനവും നിര്‍വഹിക്കുന്ന ത്രില്ലര്‍ ചിത്രമായ അനാന്‍ അണിയറയില്‍ ഒരുങ്ങവെയാണ് വാഹന ലോകത്തെ ഈ അപൂര്‍വ താരത്തെ അദ്ദേഹം സ്വന്തമാക്കയത്. കോവിഡ് സമയത്ത് തൊഴിലില്ലാതായ സിനിമാ സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് സഹായമെത്തിച്ചുകൊണ്ട് മുമ്പും അദ്ദേഹം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

ഇന്ത്യയില്‍ വിപണിയിലുള്ള ഏറ്റവും മികച്ച ഓഫ് റോഡ് എസ് യുവികളിലൊന്നായി അറിയപ്പെടുന്ന റുബിക്കോണ്‍ സ്വന്തമാക്കാന്‍ ഡോ പ്രവീണിനെ പ്രചോദിപ്പിച്ചത് സാഹസികതയോടുള്ള കമ്പം തന്നെ. 268 ബിഎച്ച്പി കരുത്തില്‍ 400 എന്‍ എം ടോര്‍കിന് ശേഷിയുള്ള 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിനാണ് റുബിക്കോണിന്റെ 8-സ്പീഡ് ഓട്ടോമാറ്റിക് വേഗതയുടെ പിന്‍ബലം. പൂരങ്ങളുടേയും ഗജവീരന്മാരുടേയും നാട്ടിലെത്തുന്ന റുബിക്കോണിന് 217 എംഎം ഗ്രൗണ്ട് ക്ലിയറന്‍സുമുണ്ട് – കൂടുതല്‍ തലപ്പൊക്കമുണ്ടെന്നു ചുരുക്കം.

Also read:  ആലപ്പുഴ ജില്ലയില്‍ സ്ഥിതി ഗുരുതരം: ഇന്ന് 119 പേർക്ക് രോഗം സ്ഥിരീകരിച്ചു

തന്നെ ഒരു വാഹനപ്രേമി എന്ന് വിളിക്കാന്‍ പ്രവീണ്‍ ഒരുക്കമല്ല. അതേ സമയം അതുല്യമായ പവറും എവിടെയും അങ്ങനെ കാണാന്‍ കിട്ടില്ലെന്ന അപൂര്‍വതയും മികച്ച ഓഫ് റോഡ് പെര്‍ഫോമന്‍സും സുരക്ഷിതത്വവും ആണ് തന്നെ റുബിക്കോണിലേയ്ക്ക് ആകര്‍ഷിച്ചതെന്ന് ഡോ. പ്രവീണ്‍ പറഞ്ഞു. ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സിലൂടെ ലഭിക്കുന്ന വലിയ അപ്രോച്ച്, ബ്രേക്ക് ഓവര്‍ ആന്‍ഡ് ഡിപ്പാര്‍ച്ചര്‍ ആംഗ്ള്‍സ്, പുതിയ ബ്ലാക്ക് ഫെന്‍ഡര്‍ ഫ്‌ളായേഴ്‌സ്, ഹുഡ് ലൈറ്റുകള്‍ എന്നിവയാണ് 2020 മോഡലിന്റെ മറ്റു സവിശേഷതകള്‍. ഇലക്ട്രോണിക് സ്വേ-ബാറിന്റെ ലോക്കിംഗ് ഡിഫറന്‍ഷ്യല്‍ ഉപയോഗപ്പെടുത്തുന്നതിലൂടെ റാംഗ്ലര്‍ റുബിക്കോണിന്റെ ഓഫ് റോഡിംഗ് മികവുകളും മെച്ചപ്പെടുത്തിയിട്ടുണ്ടെന്ന് ഡോ. പ്രവീണ്‍ ചൂണ്ടിക്കാണിക്കുന്നു. ഒപ്പം റാംഗ്ലര്‍ മോഡലുകള്‍ക്ക് പൊതുവിലുള്ള നീക്കാവുന്ന ഹാര്‍ഡ്-റൂഫും എളുപ്പത്തില്‍ അഴിച്ചെടുക്കാനും തിരിച്ചുറപ്പിയ്ക്കാനും കഴിയുന്ന ഡോറുകളുമുണ്ട്. 17 ഇഞ്ച് അലോയ് വീലുകളും ഈ മോഡലിന്റെ സേഫ്റ്റിയെ അസാധരണമാക്കുന്നു.

Also read:  ഹോണ്ട സി.ഡി 110 ഡ്രീം ബി.എസ് 6 നിരത്തിലേക്ക്

ഗുരുവായൂര്‍ ക്ഷേത്രത്തില്‍പ്പോയി പൂജ നടത്തി എത്തിയിരിക്കുന്ന ഡോ. പ്രവീണിന്റെ ചുവപ്പന്‍ റുബിക്കോണ്‍ മൂംബൈയ്ക്കുള്ള ആദ്യ ട്രിപ്പിന് തയ്യാറായിക്കഴിഞ്ഞു. കൊങ്കണ്‍, ലോണാവാല ഉള്‍പ്പെടെയുള്ള പശ്ചിമഘട്ടത്തിലെ സാഹസികമായ യാത്രാനുഭവങ്ങള്‍ക്കായി ഉറ്റുനോക്കുകയാണ് പ്രവീണും റുബിക്കോണും. ‘ബിസിനസ് ആവശ്യങ്ങള്‍ക്കുള്ള ലോംഗ് ട്രിപ്പുകള്‍ മുന്‍കൂട്ടി കണ്ടാണ് ഇവനെ സ്വന്തമാക്കിയത്,’ ഡോ പ്രവീണ്‍ പറഞ്ഞു.

Related ARTICLES

വോക്സ് വാഗണ്‍ വിര്‍ടസിന് ഫൈവ് സ്റ്റാര്‍ സുരക്ഷാ റേറ്റിങ്

ഗ്ലോബല്‍ എന്‍സിഎപിയുടെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഫലമാണിത്. ഗ്ലോബല്‍ എന്‍സി എപിയുടെ ഏറ്റവും പുതിയതും കൂടുതല്‍ കര്‍ക്കശവുമായ ക്രാഷ് ടെസ്റ്റ് പ്രോട്ടോക്കോളുകള്‍ക്ക് കീഴിലായിരുന്നു വിര്‍ടസിന്റെ സുരക്ഷാ റേറ്റിങ് പരിശോ ധന. കൊച്ചി: ഗ്ലോബല്‍ എന്‍സിഎപി

Read More »

തൃശൂരിലെ ഇന്‍കര്‍ റോബോട്ടിക്സ് 1.2 ദശലക്ഷം ഡോളറിന്റെ നിക്ഷേപം നേടി

കേരള സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ കീഴില്‍ 2018 ല്‍ സ്ഥാപിക്കപ്പെട്ട കമ്പനി റോബോട്ടിക്സ് ഗവേഷണം, ഫ്യൂച്ചറിസ്റ്റിക് ടെക്നോളജി എജ്യുക്കേഷന്‍ എന്നീ മേഖലകളിലാണ് ശ്രദ്ധയൂന്നുന്നത് കൊച്ചി: തൃശൂര്‍ ആസഥാനമായ സ്റ്റാര്‍ട്ടപ്പ് കമ്പനി ഇന്‍കര്‍ റോബോട്ടിക്സ് പ്രാരംഭഘട്ട

Read More »

ഇന്ത്യന്‍ ബാങ്കുമായി കൈകോര്‍ത്ത് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍

പ്രോസസ്സിംഗ് ഫീ, ഫോര്‍ക്ലോഷര്‍,പാര്‍ട്ട് പേയ്മെന്റ ചാര്‍ജുകള്‍ എന്നിവയും ഉപഭോക്ത ക്കളില്‍ നിന്ന് ഈടാക്കുകയില്ല. ഈ പങ്കാളിത്തത്തിലൂടെ ഗ്രാമീണ, അര്‍ദ്ധ നഗര വിപ ണികളിലുള്ളവര്‍ക്ക് ടൊയൊട്ടയുടെ വാഹനങ്ങള്‍ എളുപ്പത്തില്‍ വാങ്ങുവാനുള്ള ഫി നാന്‍സ് സാദ്ധ്യതകളും ലഭ്യമാണ്

Read More »

ഡാക്കര്‍ റാലി: ആദ്യപത്തില്‍ ഇടം നേടി മൂന്ന് ഹോണ്ട റൈഡര്‍മാര്‍

ചിലി റൈഡര്‍ പാബ്ലോ ക്വിന്റാനില്ല ഓവറോള്‍ പട്ടികയില്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോള്‍, ഫ്രഞ്ച് താരം അഡ്രിയന്‍ വാന്‍ ബെവെറന്‍ അഞ്ചാം സ്ഥാനത്തും, മറ്റൊരു ചിലി താരം ഹോസെ ഇഗ്‌നാസിയോ എട്ടാം സ്ഥാനത്തും എത്തി

Read More »

ഏഥര്‍ 450 സീരീസിലുള്ള ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ പുതിയ അപ്‌ഡേറ്റുകള്‍ പുറത്തിറക്കി

ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഏഥര്‍ എനര്‍ജി 450 സീരീസിലുള്ള ഇലക്ട്രി ക് സ്‌കൂട്ടറുകളില്‍ പുതിയ അപ്‌ഡേറ്റുകള്‍ പുറത്തിറക്കി.വാഹനത്തിന്റെ സോ ഫ്റ്റ് വെയര്‍ എഞ്ചിനിലെ ഏറ്റവും വലിയ നവീകരണമായ ഏഥര്‍ സ്റ്റാക്ക് 5.0യാണ് പുറത്തിറക്കിയത് കൊച്ചി:

Read More »

റെനോ കാറുകള്‍ക്ക് ജനുവരിയില്‍ വില വര്‍ദ്ധിക്കും

നിര്‍മ്മാവസ്തുക്കളുടെ വിലക്കയറ്റം, വിദേശ വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുകള്‍, പണപ്പെരുപ്പം, നിയന്ത്രണ ബാധ്യതകള്‍ എന്നിവ മൂലമുണ്ടാകുന്ന അധിക ചെലവു കളിലെ നിരന്തരമായ വര്‍ദ്ധനവ് ഭാഗികമായി നികത്തുന്നതിനാണ് വില വര്‍ദ്ധിപ്പി ക്കുന്നതെന്ന് റിനോള്‍ട്ട് ഇന്ത്യാ അധികൃതര്‍ അറിയിച്ചു.

Read More »

മോട്ടോ വോള്‍ട്ട് മള്‍ട്ടി ബ്രാന്‍ഡ് ഷോറൂമിന് തുടക്കം

മൂന്ന് പുതിയ സൂപ്പര്‍ബൈക്ക് ബ്രാന്‍ഡുകള്‍ സംസ്ഥാനത്ത് അവതരിപിച്ചു കൊണ്ട് ആദിശ്വര്‍ ഓട്ടോ റൈഡ് ഇന്ത്യയുടെ സൂപ്പര്‍ബൈക്ക് ഷോറൂം ആരംഭിച്ചു. എറണാകു ളത്ത് തൈക്കൂടം വൈറ്റിലയിലെ സര്‍വീസ് റോഡില്‍ സ്ഥിതി ചെയ്യുന്ന അത്യാധുനിക ഷോറൂം മോട്ടോ

Read More »

ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി പ്രീബുക്കിംഗ് തുടങ്ങി; ഉത്പാദനം ഇന്ത്യയില്‍

ആഢംബര എസ്.യു.വി ശ്രേണിയില്‍ മുന്‍നിരയിലുള്ള ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി യുടെ പുതിയ അഞ്ചാം തലമുറ പതിപ്പ് ഈമാസം അവസാനം ഇന്ത്യന്‍ നിരത്തിലി റങ്ങും. പൂനെ രഞ്ജന്‍ഗാവിലെ പ്ലാന്റില്‍ ഉത്പാദനം ആരംഭിച്ച പുതിയ ഗ്രാന്‍ഡ് ചെറോക്കിയുടെ

Read More »

POPULAR ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »