ടെലിവിഷനേക്കാള്‍ യുവതലമുറ അധിക സമയം ചെലവഴിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമിലാണ്. പുത്തന്‍ സിനിമകളും സീരീസുകളുമായി ജനങ്ങളെ ആകര്‍ഷിക്കുന്ന ഒടിടി പ്ലാറ്റ്‌ഫോമുകള്‍ സാമ്പത്തിക നേട്ടം കൈവരിക്കുകയാണ്. ഏത് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം എന്നതിനേക്കാള്‍ ശക്തവും വിനോദവുമായ പരിപാടികള്‍ക്കാണ് ജനങ്ങള്‍ പ്രാധാന്യം കല്‍പ്പിക്കുന്നതെന്ന് സ്റ്റാര്‍ ആന്‍ഡ് ഡിസ്‌നി ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ കെ മാധവന്‍ പറഞ്ഞു.
‘ആഗോളതലത്തില്‍, പല രാജ്യങ്ങളും ടെലിവിഷനില്‍ നിന്ന് ഒടിടി പ്ലാറ്റ്‌ഫോമിലേക്ക് മാറിയിരിക്കുകയാണ്. പക്ഷേ ആ വിപണയിലെല്ലാം ടെലിവിഷന്റെ നുഴഞ്ഞുകയറ്റം ഉണ്ട്. ടെലിവിഷന്‍ രംഗത്തെ വളര്‍ച്ചയ്ക്ക് അനുകൂലമായ സാഹചര്യമാണ് ഇപ്പോഴും ഉള്ളത്. കൂടാതെ പലരും രണ്ടിലും ആകൃഷ്ടരാണ്. ഏത് പ്ലാറ്റ്‌ഫോം എന്നല്ല, ഉള്ളടക്കത്തിന്റെ ഗുണനിലവാരത്തിനാണ് ജനങ്ങള്‍ പ്രാധാന്യം കല്‍പ്പിക്കുന്നതെന്ന് വിശ്വസിക്കുന്നു.’- കെ മാധവന്‍ പറഞ്ഞു.
‘കാഴ്ച്ചക്കാരെ ആകര്‍ഷിക്കാനായുള്ള വിനോദവും ശക്തവുമായ പരിപാടികള്‍ ഇനിയും തുടരും. ടെലിവിഷന്‍ ഇപ്പോഴും ഒരു ബഹുജന മാധ്യമമായതിനാല്‍, ബ്രോഡ്കാസ്റ്റിംഗ് മേഖലയിലെ ലൈസന്‍സിംഗ്, റെഗുലേറ്ററി ഭാരം ലഘൂകരിക്കാന്‍ ഞാന്‍ എംഐബിയെയും റെഗുലേറ്ററിനെയും (ട്രായ്) അഭ്യര്‍ത്ഥിക്കുന്നു.’- കെ മാധവന്‍ പറഞ്ഞു.

















