വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം ജോ ബൈഡന് കൈമാറാന്‍ വൈറ്റ്ഹൗസിനോട് നിര്‍ദേശിച്ച് ഡോണാള്‍ഡ് ട്രംപ്. നടപടിക്രമങ്ങള്‍ക്കായി ബൈഡന്റെ ഓഫീസിന് 63 ലക്ഷം ഡോളര്‍ അനുവദിച്ചു. മിഷിഗണും ബൈഡനെന്ന ഫലം പുറത്തുവന്നതിന് പിന്നാലെയാണ് ട്രംപിന്റെ നടപടി.
തോല്‍വി അംഗീകരിക്കാതിരുന്ന ട്രംപ് അധികാര കൈമാറ്റത്തിന് തയ്യാറായിരുന്നില്ല.