ദിസ്പൂര്‍: അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ്(84) അന്തരിച്ചു. ഗുവാഹത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോവിഡ് നെഗറ്റീവായെങ്കിലും അതിന് പിന്നാലെയുണ്ടായ ആരോഗ്യ പ്രശ്നങ്ങളാണ് തരുണ്‍ ഗൊഗോയിയുടെ ആരോഗ്യ നില വഷളാക്കിയത്.
ഓഗസ്റ്റിലാണ് തരുണ്‍ ഗൊഗോയ്ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. ഗൊഗോയി തന്നെയാണ് കൊവിഡ് സ്ഥിരീകരിച്ച കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.താനുമായി കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കം നടത്തിയവര്‍ കോവിഡ് പരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം അസം ഭരിച്ച മുഖ്യമന്ത്രിയാണ് തരുണ്‍ ഗോഗോയ്. 1991 മുതല്‍ 1996 വരെ പി.വി നരസിംഹ റാവു മന്ത്രിസഭയില്‍ അംഗമായിരുന്നു. 2001 മുതല്‍ 2016 വരെ കോണ്‍ഗ്രസിനെ അസമില്‍ അധികാരത്തിലെത്തിച്ചു.











