കോവിഡ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന മീറ്റിംഗ് ഒഴിവാക്കി ട്രംപ് ഗോള്‍ഫ് കളിക്കാനിറങ്ങി. അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയ്ക്ക് പങ്കെടുക്കേണ്ട അവസാന ജി20 ഉച്ചകോടിയാണ് നടന്നത്. ഓണ്‍ലൈന്‍ ആയി ചേര്‍ന്ന ഉച്ചകോടിയില്‍ പതിനഞ്ച് മിനിറ്റ് നേരം മാത്രം നിന്ന ശേഷം ട്രംപ് ഗോള്‍ഫ് കളിക്കാന്‍ ഇറങ്ങുകയായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
വൈറ്റ് ഹൗസ് വിട്ട് വാഷിങ്ടണിന് പുറത്തുള്ള ഗോള്‍ഫ് ക്ലബിലേക്ക് പോവുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ചയും ഞായറാഴ്ചയുമായാണ് ഓണ്‍ലൈന്‍ ആയി പ്രത്യേക ഉച്ചകോടി നടന്നത്. സ്റ്റെര്‍ലിങ്ങിലുള്ള ട്രംപ് നാഷണല്‍ ഗോള്‍ഫ് ക്ലബ്ബില്‍ ഗോള്‍ഫ് കളിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്.
നിരവധി ലോക നേതാക്കള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ ട്രംപ് പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ് നേരത്തെ അറിയിച്ചിരുന്നു.