അലിഗഡ്: ഹത്രാസില്‍ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ നുണപരിശോധനയ്ക്ക് വിധേയരാക്കും. പോളിഗ്രാഫ്, ബ്രെയിന്‍ മാപ്പ് പരിശോധനയ്ക്കായി നാലു പ്രതികളെയും സിബിഐ ഉത്തര്‍പ്രദേശിലെ അലിഗഡ് ജയിലില്‍ നിന്ന് ഗുജറാത്തിലേക്ക് കൊണ്ടുപോയി.
കഴിഞ്ഞ സെപ്റ്റംബര്‍ 29നാണ് മരിച്ചത് പെണ്‍കുട്ടി കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാതെ സംസ്‌കരിച്ച ഉത്തര്‍പ്രദേശ് പൊലീസിന്റെ നടപടി വിവാദമായിരുന്നു.സംഭവത്തില്‍ യുപി സര്‍ക്കാരിനെതിരേ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുകയായിരുന്നു. കഴിഞ്ഞ മാസമാണ് സിബിഐ കേസ് ഏറ്റെടുത്തത്.




















