കോവിഡ് വാക്‌സിന്‍ വികസിപ്പിച്ച് ജനങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള പദ്ധതികളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നീതി ആയോഗ് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. വാക്‌സിന്‍ വികസനത്തിന്റെ പുരോഗതി, റെഗുലേറ്ററി അംഗീകാരങ്ങള്‍, സംഭരണം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
Held a meeting to review India’s vaccination strategy and the way forward. Important issues related to progress of vaccine development, regulatory approvals and procurement were discussed. pic.twitter.com/nwZuoMFA0N
— Narendra Modi (@narendramodi) November 20, 2020
വാക്‌സിന്‍ ലഭ്യമാകുമ്പോള്‍ ഏതൊക്കെ വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കല്‍, ശീതീകരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തല്‍ തുടങ്ങിയ കാര്യങ്ങളും ചര്‍ച്ച ചെയ്തയായി പ്രധാനമന്ത്രി വ്യക്തമാക്കി.