അലാസ്‌ക: കഴിഞ്ഞ വ്യാഴാഴ്ചയാണ് അലാസ്‌കയിലെ ഉട്ക്വിയാഗ്വിക് ഗ്രാമത്തില്‍ സൂര്യനസ്തമിച്ചത്. ഇനി ഇവിടെ സൂര്യനുദിക്കണമെങ്കില്‍ രണ്ട് മാസത്തോളം കാത്തിരിക്കണം. അതായത് ജനുവരി 22 നെ ഇവിടുത്തെ ഗ്രാമവാസികള്‍ക്ക് ഇനി സൂര്യനെ കാണാന്‍ സാധിക്കുകയുളളു. മുമ്പ് ബാരോ എന്നറിയപ്പെട്ടിരുന്നു ചെറു ഗ്രാമമാണിത്.
പോളാര്‍ നൈറ്റ് അഥവാ ധ്രുവരാത്രി എന്ന പ്രതിഭാസമാണ് സൂര്യനുദിക്കാത്തതിന് കാരണം. ഭൂമിക്കുളള ചെരിവും ഭൂമിയുടെ ഭ്രമണപഥത്തിന്റെ ദീര്‍ഘവൃത്താകൃതിയും ചേര്‍ന്നാണ് ഈ അപൂര്‍വ്വ പ്രതിഭാസത്തിന് കാരണമാകുന്നത്. ആര്‍ട്ടിക് സര്‍ക്കിളിലുള്‍പ്പെട്ട പ്രദേശമായതിനാലാണ് രണ്ട് മാസത്തേക്ക് സൂര്യോദയം നടക്കാത്തതെന്ന് സിഎന്‍ എന്‍ മെട്രോളജിസ്റ്റ് അലിസണ്‍ സിഞ്ചര്‍ പറഞ്ഞു. അതേസമയം വേല്‍ക്കാലത്ത് നേര്‍വിപരീതമായ സ്ഥിതിയാണ് ഇവിടെ നടക്കുന്നത്. അതായത് രണ്ട് മാസത്തേക്ക് ഇവിടെ സൂര്യനസ്തമിക്കുകയില്ല. ശൈത്യകാലം ആകുമ്പോഴേക്കും സൂര്യന്‍ അപ്രത്യക്ഷമാകുന്ന അലാസ്‌കയിലെ ഗ്രാമങ്ങളിലൊന്നാണിത്.
രണ്ട് മാസത്തേക്ക് സൂര്യനുദിക്കില്ല എന്നു പറഞ്ഞാല്‍ ഇവിടം പൂര്‍ണ്ണമായും ഇരുട്ടായിരിക്കും എന്നല്ല. സൂര്യോദയത്തിനും മുന്‍പും സൂര്യാസ്തമയത്തിന് ശേഷവും എങ്ങനെയാണോ അന്തരീക്ഷം കാണപ്പെടുന്നത് അതുപോലെയായിരിക്കും. അതാതയത് മങ്ങിയ വെളിച്ചത്തിലായിരിക്കും അന്തരീക്ഷം കാണപ്പെടുന്നത്. അലാസ്‌കയിലെ അനക്റ്റുവക് പാസ്, കാക്‌റ്റോവിക്, പോയിന്റ് ഹോപ് എന്നീ ഗ്രാമങ്ങളും സൂര്യനുദിക്കാത്ത ഗ്രാമങ്ങളാണ്. എന്നാല്‍ ഏറ്റവും അധികം നേരം സൂര്യനുദിക്കാത്ത ഗ്രാമമിതാണ്.