കൊച്ചി: ബിനീഷ് കോടിയേരിയെ താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യം. അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ആവശ്യം ഉയര്‍ന്നത്. ലഹരി മരുന്ന് കേസില്‍ പ്രതിയായ ആളെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് സിദ്ദീഖ് യോഗത്തില്‍ പറഞ്ഞു. ബിനീഷിനെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ബിനീഷിനെ പുറത്താക്കണമെന്ന ആവശ്യത്തെ നടന്മാരും എംഎല്‍എമാരുമായ കെ.ബി ഗണേഷ് കുമാറും മുകേഷ് എതിര്‍ത്തു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ സംഘടനയില്‍ നിന്നും പുറത്താക്കിയിരുന്നു. അതേ നടപടി ബിനീഷിനെതിരെയും സ്വീകരിക്കണമെന്നാണ് ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടിരിക്കുന്നത്. സംഘടനയിലെ രണ്ട് അംഗങ്ങള്‍ക്ക് രണ്ട് നീതി പാടില്ലെന്ന് അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. 2009 മുതല്‍ ബിനീഷിന് അമ്മയില്‍ അംഗത്വമുണ്ട്.











