കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ജാമ്യത്തിനായി ഹൈക്കോടതിയില്‍. തനിക്കെതിരെ തെളിവില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് വ്യാജ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും ശിവശങ്കര്‍ പറഞ്ഞു. ശിവശങ്കറിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചത്.