തിരുവനന്തപുരം: ദേശീയ പത്രദിനത്തോടനുബന്ധിച്ച് കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച ദേശീയ പത്രവാരാചരണത്തിന്റെ സമാപനം സമ്മേളനം നവംബര്‍ 20ന്. രാവിലെ 10.30 ന് തിരുവനന്തപുരം വക്കം മൗലവി ഫൗണ്ടേഷന്‍ ഹാളില്‍ വെച്ച് പ്രശസ്ത മാധ്യമ വിചക്ഷണന്‍ ശശികുമാര്‍ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും.
ഈ കോവിഡ് കാലത്ത് മാധ്യമങ്ങളും മാധ്യമ സ്ഥാപനങ്ങളും വലിയ പ്രതിസന്ധി അഭിമുഖീകരിക്കുന്നുണ്ട്. ഈ ഘട്ടത്തിലും മാധ്യമങ്ങളുടെ വിശ്വാസ്യത വലിയ തോതില്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ദേശീയ പത്രദിനത്തോട് അനുബന്ധിച്ച് നവംബര്‍ 16 മുതല്‍ 22 വരെ നേരറിയാനുളള അവകാശം ഉയര്‍ത്തിപ്പിടിച്ച് ദേശീയ പത്രാവാരാചരണം അക്കാദമി സംഘടിപ്പിച്ചത്. വിവിധ പ്രസ് ക്ലബ്ബുകളുമായി സഹകരിച്ചാണ് ഇത് നടത്തുന്നത്.