മുംബൈ: തുടര്‍ച്ചയായ കുതിപ്പിനു ശേഷം ഓഹരി വിപണിയില്‍ ലാഭമെടുപ്പ് ദൃശ്യമായി. ഇന്നും പുതിയ റെക്കോഡ് സൃഷ്‌ടിച്ചെങ്കിലും പിന്നീട് ചാഞ്ചാട്ടത്തെ തുടര്‍ന്ന് നഷ്‌ടത്തോടെ ക്ലോസ് ചെയ്യുകയായിരുന്നു.
സെന്‍സെക്‌സ് 623 പോയിന്റും നിഫ്‌റ്റി 180 പോയിന്റും ഇടിഞ്ഞു. സെന്‍സെക്‌സ് 43599.02 പോയിന്റിലും നിഫ്‌റ്റി 12,771.50 പോയിന്റിലുമാണ് ക്ലോസ് ചെയ്‌തത്. വ്യാപാരത്തനിടെ ചാഞ്ചാട്ടം വളരെ ശക്തമായിരുന്നു. നിഫ്‌റ്റിയില്‍ 200 പോയിന്റിലേറെ വ്യതിയാനം വ്യാപാരത്തിനിടെ ഉണ്ടായി. 12,745പോയിന്റ് ആണ് ഇന്നത്തെ താഴ്‌ന്ന നില. നിഫ്‌റ്റി 12,963 പോയിന്റ് വരെയാണ് ഇന്ന് ഉയര്‍ന്നത്.
ഇന്ന് പ്രധാനമായും ഇടിഞ്ഞത് കഴിഞ്ഞ ദിവസങ്ങളില്‍ വിപണിയിലെ കുതിപ്പിനെ നയിച്ച ബാങ്ക് ഓഹരികളാണ്. നിഫ്‌റ്റി ബാങ്ക് സൂചിക 3.02 ശതമാനം ഇടിഞ്ഞു. സൂചികാധിഷ്‌ഠിത ഓഹരികളില്‍ ഏറ്റവും ശക്തമായ ഇടിവ് രേഖപ്പെടുത്തിയത് എസ്‌ബിഐ, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നീ ബാങ്കിംഗ് ഓഹരികളാണ്.
പവര്‍ഗ്രിഡ്, ഐടിസി, എന്‍ടിപിസി, ടാറ്റാ സ്റ്റീല്‍, ടൈറ്റാന്‍ എന്നിവയാണ് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ 5 നിഫ്‌റ്റി ഓഹരികള്‍. പവര്‍ഗ്രിഡ് 2.45 ശതമാനം ഉയര്‍ന്നു. ഐടിസി, എന്‍ടിപിസി, ടാറ്റാ സ്റ്റീല്‍, ടൈറ്റാന്‍ എന്നീ ഓഹരികള്‍ ഒരു ശതമാനത്തിന് മുകളില്‍ നേട്ടം രേഖപ്പെടുത്തി.
നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട ഭൂരിഭാഗം ഓഹരികളും ഇന്ന് ഇടിവ് രേഖപ്പെടുത്തി. നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 33 ഓഹരികള്‍ നഷ്‌ടത്തിലായപ്പോള്‍ 17 ഓഹരികളാണ് ലാഭത്തിലായത്. എസ്‌ബിഐ, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്‌ഡിഎഫ്‌സി ലൈഫ്, ജെഎസ്‌ഡബ്ല്യു സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ 3 ശതമാനത്തിലേറെ നഷ്‌ടം നേരിട്ടു.




















