ജിദ്ദ: വിന്റര്‍ പ്രോഗ്രാമുകളില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് ഉംറ ചെയ്യാന്‍ അനുമതി നല്‍കുമെന്ന് സൗദി ടൂറിസം മന്ത്രാലയം. ഹജ്ജ് ഉംറ മന്ത്രാലയത്തിന് കീഴില്‍ ഉംറക്കെത്തുന്നവര്‍ക്ക്, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന് അനുമതി നല്‍കുന്ന പദ്ധതി നേരത്തെ മന്ത്രാലയം പ്രഖ്യാപിച്ചതാണ്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ടൂറിസം അതോറിറ്റിക്ക് കീഴില്‍ വിന്റര്‍ പ്രോഗ്രാമുകളില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്കും ഉംറ പാക്കേജുകള്‍ അനുവദിക്കുവാന്‍ നീക്കമാരംഭിച്ചത്.
പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ ടൂറിസം വിസയിലെത്തുന്നവര്‍ക്ക് ഉംറ തീര്‍ത്ഥാടനം അനുവദിക്കും. സൗദി വിന്റര്‍ സീസണ്‍ ഉടന്‍ ആരംഭിക്കുന്നത് സംബന്ധിച്ച് ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖത്തീബ് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് കൊണ്ടായിരിക്കും പദ്ധതി നടപ്പിലാക്കുക.




















