തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന്റെ(എം) രണ്ടില ചിഹ്നം സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു. പി ജെ ജോസഫിന് ചെണ്ടയും ജോസ് കെ മാണിക്ക് ടേബിള്‍ ഫാനുമാണ് കമ്മീഷന്‍ അനുവദിച്ചിരിക്കുന്ന ചിഹ്നം.
പി.ജെ.ജോസഫ് വിഭാഗവും ജോസ് കെ മാണി വിഭാഗവും ‘രണ്ടില’ ചിഹ്നം തങ്ങള്‍ക്ക് അനുവദിക്കണം എന്ന് അവകാശവാദം ഉന്നയിച്ചതിനെ തുടര്‍ന്നാണ് ചിഹ്നം മരവിപ്പിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്. ഇത് ഹൈക്കോടതിയില്‍ നിലവിലുള്ള കേസുകളിലെ വിധിക്കു വിധേയമായിരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ ഉത്തരവില്‍ പറയുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നം അനുവദിച്ചപ്പോള്‍ രാഷ്ട്രീയ മേല്‍ക്കൈ നേടിയെങ്കിലും കമ്മീഷന്‍ തീരുമാനത്തിന് കോടതി സ്റ്റേ അനുവദിച്ചതോടെ ജോസിന് തിരിച്ചടിയായി.
കേരള കോണ്‍ഗ്രസ് എമ്മിന്റെ മുഖമുദ്രയായ രണ്ടിലയില്ലാത്തത് രണ്ട് പാര്‍ട്ടികളെ സംബന്ധിച്ചും തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ പ്രശ്‌നം സൃഷ്ടിക്കും. ജോസിന് രണ്ടില ലഭിച്ചത് അനുകൂലമായി ഇടതുപക്ഷവും വിലയിരുത്തിയിരുന്നു. ചിഹ്നം ലഭിക്കാതെ പാലായില്‍ തോല്‍വി ഏറ്റ് വാങ്ങേണ്ടി വന്ന ജോസ് വിഭാഗത്തിന് രണ്ടിലയില്ലാതെ ഇടത് മുന്നണിക്ക് മുന്നില്‍ ശക്തി തെളിയിക്കേണ്ട അവസ്ഥ നിലവിലുണ്ട്.