പാലക്കാട്: സിപിഎം നേതാവും മുന്‍ എംപിയുമായ എം.ബി രാജേഷിന് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് ടെസ്റ്റ് പോസിറ്റീവയത് അദ്ദേഹം തന്നെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്.
പനിയെ തുടര്‍ന്ന് തിങ്കളാഴ്ച വൈകുന്നേരം നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് എംബി രാജേഷ് ഫേസ്ബുക്ക് കുറിപ്പിലൂടെ അഭ്യര്‍ത്ഥിച്ചു










