തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2,710 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 2,347 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയേറ്റത്. ഇതില്‍ 260 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. കോവിഡ് രോഗികളില്‍ 39 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.
കോവിഡ് ബാധയേറ്റ് 19 പേരാണ് ഇന്ന് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1888 ആയി.
6,265 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 25,141 സാമ്പികളുകള്‍ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.76 ശതമാനമാണ്.