തിരുവനന്തപുരം: സിഎജി കരട് റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന് ആരോപിച്ച് ധനകാര്യമന്ത്രി തോമസ് ഐസക്കിനെതിരെ അവകാശലംഘനത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കി. വി ഡി സതീശനാണ് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്. നിയമസഭയില്‍ സമര്‍പ്പിക്കുന്നതിന് മുന്‍പ് ധനമന്ത്രി സിഎജി റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്തുവിട്ടു. അതീവ രഹസ്യമായി സൂക്ഷിക്കേണ്ട റിപ്പോര്‍ട്ട് മന്ത്രി തന്നെ ചോര്‍ത്തി നല്‍കിയെന്നും വി.ഡി സതീശന്‍ നോട്ടീസില്‍ പറയുന്നു.
റിപ്പോര്‍ട്ടുമായി ധനമന്ത്രി ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സഭ അംഗീകരിച്ചിട്ടില്ലാത്ത റിപ്പോര്‍ട്ട് മാധ്യമ ചര്‍ച്ചയ്ക്ക് വിധേയമായത് നിര്‍ഭാഗ്യകരമെന്നും അവകാശലംഘന നോട്ടീസില്‍ പറയുന്നു.