യൂറോപ്പ് ടു കേരളം: കൊറോണക്കാലത്തെ വിമാനയാത്രയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍; മുരളി തുമ്മാരുകുടി പറയുന്നു

thummarad

 

ലോക്ഡൗണിന് ശേഷം യൂറോപ്പില്‍ നിന്ന് കേരളത്തിലേക്കെത്തിയ അനുഭവം മുരളി തുമ്മാരുകുടി കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ യാത്രയില്‍ സ്വീകരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങള്‍ കുറിച്ചിരിക്കുകയാണ് അദ്ദേഹം. യൂറോപ്പില്‍ ഉള്ളവരില്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് ലണ്ടന്‍ വഴി വരണമെങ്കില്‍ യു.കെ വിസ വേണം. പാരീസില്‍ നിന്നോ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നോ ഉള്ള വിമാനത്തില്‍ വരുന്നതിന് മുന്‍പ് ഫ്രാന്‍സിലെയോ ജര്‍മ്മനിയിലെയോ ഇന്ത്യന്‍ എംബസ്സിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും മുരളി തുമ്മാരുകുടി ഓര്‍മപ്പെടുത്തുന്നു.

മുരളി തുമ്മാരുകുടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

കൊറോണക്കാലത്തെ വിമാനയാത്ര
(ഇന്ത്യയിലേക്ക്)

ലോക്ക് ഡൗണിന് ശേഷം കേരളത്തില്‍ നിന്നും യൂറോപ്പിലേക്ക് ബബിള്‍ എയര്‍ വഴി പോയപ്പോള്‍ ഉള്ള അനുഭവങ്ങള്‍ പറഞ്ഞല്ലോ. എന്തൊക്കെ കാര്യങ്ങള്‍ ആണ് ചെയ്യേണ്ടത്, ശ്രദ്ധിക്കേണ്ടത് എന്നൊക്കെ കൃത്യമായി ഒരിടത്തും പറഞ്ഞിരുന്നില്ല, അതുകൊണ്ടാണ് അനുഭവത്തിന്റെ വെളിച്ചത്തില്‍ അതെഴുതിയത്. അത് ഗുണകരമായി എന്ന് ഏറെപ്പേര്‍ പറഞ്ഞു.

ഇന്നലെ (നവംബര്‍ പതിമൂന്ന്) ജനീവയില്‍ നിന്നും വന്ദേ ഭാരത് ഫ്‌ലൈറ്റുകള്‍ വഴി ഇന്ന് (നവംബര്‍ പതിനാല്) കൊച്ചിയില്‍ എത്തി. കാര്യം വന്ദേ ഭാരത് വിമാനങ്ങള്‍ നാട്ടിലേക്ക് വന്നു തുടങ്ങിയിട്ട് മാസങ്ങള്‍ ആയെങ്കിലും ഈ കാര്യത്തിലും കൃത്യമായ നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരുന്നില്ല. ഇടക്കിടക്ക് നിയമങ്ങള്‍ മാറുന്നത് കൊണ്ടുകൂടി ആകാം. നവമ്പര്‍ അഞ്ചിനാണ് ഏറ്റവും പുതിയ നിര്‍ദ്ദേശങ്ങള്‍ വന്നത്. നവമ്പര്‍ പതിമൂന്നിന് അത് പ്രാബല്യത്തില്‍ വന്നു. അതുകൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്.

1. യൂറോപ്പില്‍ ലണ്ടന്‍, പാരീസ്, ഫ്രാങ്ക്ഫര്‍ട്ട് എന്നീ നഗരങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് വന്ദേ ഭാരത് വിമാനങ്ങള്‍ ഉണ്ട്. ലണ്ടനില്‍ നിന്നും കൊച്ചിയിലേക്ക് നേരിട്ടും പാരീസില്‍ നിന്നും ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും ഡല്‍ഹി വഴിയും ആണ്.

2. യൂറോപ്പില്‍ ഉള്ളവരില്‍ ഇന്ത്യന്‍ പാസ്സ്പോര്‍ട്ട് ഉള്ളവര്‍ക്ക് ലണ്ടന്‍ വഴി വരണമെങ്കില്‍ യു കെ വിസ വേണം (വിമാനത്താവളത്തിന് പുറത്ത് ഇറങ്ങുന്നില്ലെങ്കില്‍ കൂടി)

3. പാരീസില്‍ നിന്നോ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നോ ഉള്ള വിമാനത്തില്‍ വരുന്നതിന് മുന്‍പ് ഫ്രാന്‍സിലെയോ ജര്‍മ്മനിയിലെയോ ഇന്ത്യന്‍ എംബസ്സിയില്‍ രജിസ്റ്റര്‍ ചെയ്യണം. ഇപ്പോള്‍ ഇത് ഓട്ടോമാറ്റിക് ആണ്, ഒരു ഗൂഗിള്‍ ഫോം ഫില്‍ ചെയ്യണം, യാത്ര ചെയ്യുന്ന തീയതി വേണ്ട. ഒരു ദിവസത്തിനകം അനുമതി കിട്ടും. ബുദ്ധിമുട്ടുള്ള കാര്യമല്ല. കൂടെ ‘ഈ യാത്രക്കിടയില്‍ നിങ്ങള്‍ക്ക് രോഗം ഉണ്ടായാല്‍ എയര്‍ ഇന്ത്യ ഉത്തരവാദിയല്ല’ എന്നൊരു ഫോം പൂരിപ്പിക്കാനായി അയച്ചു തരും (ഈ ഫോം പിന്നെ ആരും ചോദിച്ചില്ല)

Also read:  ആവിഷ്‌കാരവും വര്‍ഗീയതയും വക്രബുദ്ധിജീവികളും

4. അനുമതി കിട്ടിയാല്‍ എയര്‍ ഇന്ത്യ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അനുമതി കാണിക്കേണ്ട ആവശ്യമില്ല.’

5. ടിക്കറ്റ് വാങ്ങുമ്പോള്‍ സീറ്റ് നമ്പര്‍ കൂടി റിസര്‍വ്വ് ചെയ്യാന്‍ പറയണം.

6. ടിക്കറ്റ് കിട്ടിയാല്‍ ഉടന്‍ ഡല്‍ഹി എയര്‍പോര്‍ട്ട് വെബ്സൈറ്റില്‍ കയറി എയര്‍ സുവിധ പോര്‍ട്ടലില്‍ സെല്ഫ് റിപ്പോര്‍ട്ടിങ്ങ് ഫോം ഫില്‍ ചെയ്യണം.വരുന്ന തിയതി, വിമാനത്തിന്റെ നമ്പര്‍, സീറ്റ് നമ്പര്‍ ഇത്രയും വേണം. കൂടാതെ നാട്ടിലെ അഡ്ഡ്രസ്സും ഫോണ്‍ നമ്പറും വേണം.

7. നാട്ടിലേക്ക് വരാന്‍ കോവിഡ് ടെസ്റ്റ് (RTPCR) ആവശ്യമില്ല. പക്ഷെ യാത്ര തുടങ്ങുന്നതിന് എഴുപത്തി രണ്ടു മണിക്കൂര്‍ മുന്‍പ് RTPCR ടെസ്റ്റ് എടുത്ത് ആ വിവരം എയര്‍ സുവിധ സൈറ്റില്‍ രെജിസ്റ്റര്‍ ചെയ്താല്‍ നാട്ടിലെ ക്വാറന്റൈന്‍ നിബന്ധനയില്‍ നിന്നും ഒഴിവാക്കും എന്ന് പറയുന്നു (ഞാന്‍ ടെസ്റ്റ് ചെയ്യാതെ ആണ് വന്നത്). യൂറോപ്പില്‍ കൊറോണയുടെ രണ്ടാം തിരമാല ആയതിനാല്‍ യാത്രക്കായി ടെസ്റ്റ് ചെയ്യാന്‍ വളരെ ബുദ്ധിമുട്ടാണ്, പോരാത്തതിന് പലയിടത്തും ടെസ്റ്റ് പോസിറ്റിവിറ്റി ഇരുപത് ശതമാനത്തില്‍ കൂടുതലാണ്, അപ്പോള്‍ ടെസ്റ്റിംഗിന് പോയാല്‍ അവിടെ കോവിഡ് ഉള്ളവരുമായി സമ്പര്‍ക്കം ഉണ്ടാകാനുള്ള സാധ്യത കൂടുതല്‍ ആണ്, എന്തിനാ വെറുതെ വേലിയില്‍ ഇരിക്കുന്ന വൈറസിനെ ടെസ്റ്റ് ചെയ്തു പിടിക്കുന്നത്?)

8. കഴിഞ്ഞ പ്രാവശ്യം (രണ്ടു വര്‍ഷം മുമ്പാണെന്ന് തോന്നുന്നു) എയര്‍ ഇന്ത്യ വിമാനത്തില്‍ ഡല്‍ഹി വഴി കൊച്ചിയിലേക്ക് വരുമ്പോള്‍ വിദേശത്ത് വച്ച് കൊച്ചിയിലേക്ക് നേരിട്ട് ലഗ്ഗേജ് ചെക് ചെയ്താലും ഡല്‍ഹിയില്‍ വന്നതിന് ശേഷം ഡല്‍ഹിയില്‍ നിന്നും കൊച്ചിയിലേക്ക് കണക്ട് ചെയ്യുന്നതിന് ഡല്‍ഹിയില്‍ ഇമിഗ്രേഷനും കസ്റ്റംസും ക്ലിയര്‍ ചെയതിന് ശേഷം ലഗേജ് എടുത്ത് വീണ്ടും എയര്‍ ഇന്ത്യയെ ഏല്‍പ്പിക്കണം എന്നതായിരുന്നു രീതി. ഇപ്പോഴത്തെ രീതി എന്താണെന്നുള്ളതിന്റെ ഉത്തരം ആരും കൃത്യമായി തന്നില്ല. ഇത് വളരെ പ്രധാനമാണ്. കാരണം ഡല്‍ഹിയില്‍ ഇറങ്ങിയാല്‍ പിന്നെ ആഭ്യന്തര വിമാനത്തില്‍ കയറുന്നതിന് RTPCR ടെസ്റ്റ് നിര്ബന്ധമാണ്, അല്ലെങ്കില്‍ ഡല്‍ഹിയില്‍ ഏഴു ദിവസം ഇന്‌സ്ടിട്യൂഷണല്‍ ക്വാറന്റൈനില്‍ ഇരിക്കണം. ഈ കാര്യം എങ്ങനെ കൈകാര്യം ചെയ്യണം എന്നത് അറിയാന്‍ ഞാന്‍ എയര്‍ സുവിധയുടെ ഹെല്‍പ് ഡെസ്‌കില്‍ വിളിച്ചു നോക്കി. അവര്‍ അവരുടെ വെബ്സൈറ്റിലേക്ക് റഫര്‍ ചെയ്തതല്ലാതെ ഒരു വിവരവും തന്നില്ല.

Also read:  പള്ളിത്തര്‍ക്കം: ഓര്‍ത്തഡോക്‌സ് സഭയുമായുള്ള കൂദാശബന്ധങ്ങള്‍ അവസാനിപ്പിച്ച് യാക്കോബായ സഭ

9. പാരീസില്‍ വച്ച് വീണ്ടും എംബസിക്ക് വേണ്ടി ഒരു ഫോം പൂരിപ്പിക്കണം. ബുദ്ധിമുട്ടില്ല. ലഗേജ് കൊച്ചിയിലേക്ക് നേരിട്ട് ചെക്ക് ഇന്‍ ചെയ്തു. ഇമ്മിഗ്രെഷന്‍ എവിടെയാണ് ചെയ്യേണ്ടത് എന്നതിനെ പറ്റി പാരീസിലെ ഗ്രൗണ്ട് സ്റ്റാഫിന് അറിയില്ലായിരുന്നു.

10.പാരീസ് വിമാനത്താവളത്തില്‍ മിക്കവാറും കടകള്‍ അടച്ചിട്ടിരിക്കയാണ്. പേരിന് ഒരു മക്‌ഡൊണാള്‍ഡ്സ് മാത്രം ഉണ്ട്. എന്തെങ്കിലും ഭക്ഷണം കയ്യില്‍ കരുതുന്നതാണ് ബുദ്ധി.

11. വിമാനത്തില്‍ വച്ച് വീണ്ടും ഒരു സെല്ഫ് റിപ്പോര്‍ട്ടിങ്ങ് ഫോം ഡ്യൂപ്ളിക്കേറ്റില്‍ ഫില്‍ ചെയ്യാന്‍ പറയും. ഡല്‍ഹിയില്‍ ഇറങ്ങുന്നതിന് മുന്‍പ് ‘അന്താരാഷ്ട്ര യാത്രക്കാര്‍ ട്രാന്‍സ്ഫര്‍ ഡെസ്‌കില്‍ പോകണം എന്നും മറ്റുള്ളവര്‍ ഡല്‍ഹിയില്‍ ഇമ്മിഗ്രേഷന്‍ ക്ലിയര്‍ ചെയ്യണം എന്നും അനൗണ്‍സ് ചെയ്തു.

12 . ഡല്‍ഹിയില്‍ ഇറങ്ങിയപ്പോള്‍ മുന്‍കൂട്ടി എയര്‍ സുവിധയില്‍ RTPCR കൊടുത്ത് ക്വറന്റൈന്‍ ഒഴിവാക്കാന്‍ അനുമതി കിട്ടാത്തവര്‍ക്കൊക്കെ ക്വാറന്റൈന്‍ വേണം എന്ന് കണക്റ്റിംഗ് ഫ്‌ലൈറ്റിന്റെ ബോര്‍ഡിങ് പാസില്‍ അടിച്ചു തന്നു.

13. ഡല്‍ഹിയില്‍ ഇമ്മിഗ്രെഷന്‍ കഴിഞ്ഞു പുറത്തു വന്ന ഞാന്‍ ആകെ കുഴപ്പത്തിലായി. കാരണം പുതിയ സജ്ജീകരണപ്രകാരം ലഗേജ് നേരിട്ട് കൊച്ചിയിലേക്ക് പോവുകയാണ് ചെയ്യുന്നത്. അത് പുറത്തേക്കെടുക്കാന്‍വലിയ പ്രക്രിയയാണ്, മൂന്നോ നാലോ മണിക്കൂര്‍ എടുക്കും. ഇമ്മിഗ്രെഷന്‍ കഴിഞ്ഞതിനാല്‍ എനിക്ക് അകത്തേക്ക് പോകാനും കഴിയില്ല. ഇനി ഒന്നല്ലെങ്കില്‍ ഡല്‍ഹിയില്‍ ഏഴുദിവസം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ അല്ലെങ്കില്‍ എയര്‍ പോര്‍ട്ടില്‍ തന്നെയുള്ള ഞഠജഇഞ ടെസ്റ്റ് എടുത്ത് അത് നെഗറ്റീവ് ആണെങ്കില്‍ വേറൊരു ആഭ്യന്തര വിമാന സര്‍വീസില്‍ നാട്ടിലേക്ക് പോകാം. ചുരുങ്ങിയത് ഒരു ദിവസം ഗോപി !

Also read:  'കെ ടി ജലീല്‍ നടത്തിയ കുറ്റകൃത്യങ്ങള്‍ വെളിപ്പെടുത്തും ; മുഖ്യമന്ത്രിയുടെ പൊലീസ് സുരക്ഷ വേണ്ട': സ്വപ്ന സുരേഷ്

14. ഭാഗ്യത്തിന് ഒരു നല്ല എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെ കണ്ടുമുട്ടി. വിമാനം ഇറങ്ങിയപ്പോള്‍ തന്നെ ഗ്രൗണ്ട് സ്റ്റാഫ് എന്നെ ട്രാന്‍സ്ഫര്‍ ഏരിയ വഴി കൊച്ചിയിലേക്കുള്ള ബോര്‍ഡിങ് ഗേറ്റില്‍ എത്തിക്കേണ്ടതായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. കാര്യങ്ങള്‍ ബുദ്ധിമുട്ടാണെങ്കിലും ഇമ്മിഗ്രെഷനോട് പറഞ്ഞു തിരിച്ചു പോകാന്‍ ശ്രമിക്കാം എന്നും പറഞ്ഞു. അദ്ദേഹത്തോടൊപ്പം ഇമ്മിഗ്രെഷന്‍ ഓഫീസറോട് പറഞ്ഞു ഇമ്മിഗ്രെഷന്‍ കാന്‍സല്‍ ചെയ്തു തിരിച്ചു അന്താരാഷ്ട്ര ടെര്‍മിനലില്‍ എത്തി. ഇത് ഇനി വരുന്നവര്‍ ശരിക്കും ശ്രദ്ധിക്കണം. വന്ദേ ഭാരത് വിമാനത്തില്‍ കൊച്ചിയിലേക്ക് വരുന്നവര്‍ ഡല്‍ഹിയില്‍ പുറത്തിറങ്ങിയാല്‍ പണി പാളും!

15. സ്റ്റാര്‍ ബക്‌സ്, കഫെ കോഫി ഡേ ഇവയല്ലാതെ വേറേ റെസ്റ്റോറന്റ് ഒന്നും ഡല്‍ഹി വിമാനത്താവളത്തിലും ഇല്ല. കുട്ടികളും ഒക്കെയായി യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കുക. ഡല്‍ഹി കൊച്ചി വിമാനത്തില്‍ പച്ചവെള്ളം പോലും കിട്ടില്ല.

16 . കൊച്ചിയില്‍ വരുമ്പോള്‍ ശരീരത്തിലെ ഊഷ്മാവ് പരിശോധിക്കുന്നുണ്ട്. വീണ്ടും സെല്ഫ് ഡിക്ലറേഷന്‍ ഫോം പൂരിപ്പിക്കണം. അത് പരിശോധിക്കാന്‍ ഇമ്മിഗ്രെഷന് മുന്‍പ് ആരോഗ്യ വകുപ്പിന്റെ ഒരു സംഘം ഉണ്ട്.

17. മദ്യത്തിന്റെ വിഭാഗം ഒഴിച്ചാല്‍ കൊച്ചിന്‍ വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ശുഷ്‌കമാണ്. നാട്ടില്‍ വന്നു ചോക്കലേറ്റ് വാങ്ങാം എന്ന് കരുതിയാല്‍ ബുദ്ധിമുട്ടാകും.

18. കസ്റ്റംസ് പരിശോധന കഴിഞ്ഞു പുറത്തിറങ്ങമ്പോള്‍ ആ ഫോം ആരോഗ്യ വകുപ്പിന്റെ രണ്ടാമത്തെ സംഘം ഉണ്ട്, അവര്‍ ഫോം വാങ്ങി വക്കും. എവിടെയാണ് ക്വാറന്റൈന്‍ ഇരിക്കുന്നതെന്നും എങ്ങനെയാണ് വീട്ടില്‍ പോകുന്നതെന്നും അവര്‍ നോട്ട് ചെയ്യും.

19. വിമാനത്താവളത്തിന് പുറത്ത് നിങ്ങള്‍ ഏതു ജില്ലയിലേക്കാണ് പോകുന്നത്, ടാക്‌സി ആണോ അതോ സ്വന്തം വണ്ടിയാണോ എന്നന്വേഷിക്കാന്‍ ഒരു ചെറിയ പോലീസ് സംഘം ഉണ്ട്.

20. ഇത്രയും കഴിഞ്ഞാല്‍ വീട്ടിലേക്കുള്ള വാഹനത്തില്‍ കയറാം.

അപ്പോള്‍ പറഞ്ഞു വരുന്നത് ഇതാണ്. നാട്ടിലേക്കുള്ള യാത്ര ഇപ്പോള്‍ സാധ്യമാണ്, പക്ഷെ നടപടി ക്രമങ്ങള്‍ ഉണ്ട്. എല്ലാം അറിഞ്ഞു പാലിച്ചില്ലെങ്കില്‍ ബുദ്ധിമുട്ടാകാനും മതി.

സുരക്ഷിതരായിരിക്കുക
മുരളി തുമ്മാരുകുടി

https://www.facebook.com/thummarukudy/posts/10222671092501308

Related ARTICLES

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

കണ്ണീരോടെ കണ്ഠമിടറി മുദ്രാവാക്യങ്ങൾ;വിഎസിന് ജനഹൃദയങ്ങളിൽ നിന്നുള്ള അന്ത്യാഭിവാദ്യം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൻ്റെ വേദനയിലാണ് കേരളം. ഇന്നലെ എകെജി സെന്ററിൽ നടന്ന പൊതുദർശനത്തിന് ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിന് അവസാന ആദരം അർപ്പിക്കാൻ എത്തിയത്.

Read More »

വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു: ഒരു ശതാബ്ദിയോളം നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിട

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ (101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക്

Read More »

മലയാളി വിദ്യാർഥികൾക്കും പ്രവാസികൾക്കും നോര്‍ക്കയുടെ ഐഡി കാർഡ്; പുതിയ പോർട്ടൽ ആരംഭിക്കും

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലെ മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്‌സ് ആരംഭിക്കുന്ന ‘മൈഗ്രേഷൻ സ്റ്റുഡന്റ്സ് പോർട്ടൽ’ വൈകാതെ പ്രവർത്തനമാരംഭിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് സമഗ്ര തിരിച്ചറിയൽ കാർഡ് ലഭിക്കും. Also

Read More »

പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ; എൻആർകെ ഐഡി കാർഡ് ഇനി സംസ്ഥാനപ്രവാസികൾക്കും

തിരുവനന്തപുരം ∙ വിദേശത്ത് മാത്രമല്ല, കേരളത്തിനു പുറത്തുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന മലയാളികൾക്കും ഇനി മുതൽ നോർക്ക റൂട്ട്സ് നൽകുന്ന പ്രത്യേക തിരിച്ചറിയൽ കാർഡ് — എൻആർകെ ഐഡി കാർഡ്

Read More »

1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ; നോർക്കയുടെ എൻഡിപിആർഇഎ പദ്ധതിയിലൂടെ പിന്തുണ

മലപ്പുറം: തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് (എൻഡിപിആർഇഎ) പദ്ധതിയുടെ ഭാഗമായാണ് 1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ വിതരണം ചെയ്യാൻ നോർക്ക റൂട്ട്സ് പദ്ധതിയിട്ടിരിക്കുന്നത്.

Read More »

പ്രവാസികൾക്കായി നോർക്കയുടെ പുതിയ ഐഡി കാർഡ് അവബോധ ക്യാമ്പെയിൻ

തിരുവനന്തപുരം: കേരള സർക്കാരിന്റെ നേതൃത്വത്തിലുള്ള നോർക്ക റൂട്ട്സ് ലോകമാകെയുള്ള പ്രവാസി കേരളീയർക്കായി അനുവദിക്കുന്ന വിവിധ ഐഡി കാർഡുകളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി 2025 ജൂലൈ 1 മുതൽ 31 വരെ പ്രത്യേക പ്രചാരണ മാസാചരണം സംഘടിപ്പിക്കുന്നു.

Read More »

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മനോഹരൻ ഗുരുവായൂരിന്.

✍️രാജൻ കോക്കൂരി യഥാകാലം യഥോചിതം യാത്രയയപ്പു നല്‍കുന്ന പതിവ് എല്ലാ വിഭാഗങ്ങളിലും ഉണ്ട്. പദവികളുടെ ഗൗരവമനുസരിച്ച് ചെറുതും വലുതുമായ യാത്രയയപ്പുസമ്മേളനങ്ങള്‍ പ്രവാസികൾക്കിടയിൽ പതിവാണ്.യാത്ര അയപ്പ് വാർത്തകൾ മാധ്യമങ്ങളിലും സ്ഥിരം കാഴ്ചയാണ്.എന്നാൽ ഈ പതിവ് കാഴ്ചകൾക്കപ്പുറം

Read More »

POPULAR ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »