മുംബൈ: മഹാരാഷട്രയിലെ സത്താറില്‍ ഉണ്ടായ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചു. മുംബൈയില്‍ നിന്ന് ഗോവയിലേക്ക് പോയ സംഘമാണ് അപകടത്തില്‍ പെട്ടത്. പുലര്‍ച്ചെ അഞ്ചുമണിക്കാണ് അപകടം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ച ട്രാവലര്‍ പുഴയിലേക്ക് മറിയുകയായിരുന്നു. അപടകടത്തില്‍ എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ സത്താറിലെ ആശുപത്രിയിലേക്ക് മാറ്റി. പന്ത്രണ്ട് പേരടങ്ങിയ സംഘമാണ് വാഹനത്തിലുണ്ടായിരുന്നത്.