തിരുവല്ല: മാര്‍ത്തോമാ സഭയുടെ പരമാധ്യക്ഷനായി ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് സ്ഥാനമേറ്റു. തിരുവല്ലയിലെ സഭാ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് സഭയുടെ 22ാമത്തെ പരമാധ്യക്ഷനായി മാര്‍ തിയഡോഷ്യസ് ചുമതലയേറ്റത്. തിയഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീത്ത എന്ന സ്ഥാനപ്പേരും സ്ഥീകരിച്ചു. ഇന്നു രാവിലെ തിരവല്ലയില്‍ സഭാ ആസ്ഥാനത്തു നടന്ന വിശുദ്ധ കുര്‍ബാന മദ്ധ്യേയാണ് സ്ഥാനാരോഹണം ചെയ്യപ്പെട്ടത്. സഭയിലെ ബിഷപ്പുമാരും മറ്റ് സഭ ബിഷപ്പുമാരും ചടങ്ങിന് സഹകാര്‍മ്മികത്വം വഹിച്ചു.
ഇന്ത്യയെമ്പാടും സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ അദ്ദേഹം വൈദിക വൃത്തിയിലൂടെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും കേരളത്തിന്റെ അഭിമാനമായി മാറിയിരുന്നു. അട്ടപ്പാടിയില്‍ ആദിവാസികള്‍ക്കായും ബദിയടുക്കയില്‍ ബധിര വിദ്യാര്‍ത്ഥികള്‍ക്കായും ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയ അദ്ദേഹം പുരോഗമന ചിന്താഗതികള്‍ കൊണ്ടും ഏറെ ശ്രദ്ധനേടിയിരുന്നു. കാലം ചെയ്ത ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാപ്പൊലീത്തയുടെ പിന്‍ഗാമിയാണ് ഇദ്ദേഹം.