ഡല്‍ഹി: ഡല്‍ഹിയില്‍ വായു മലിനീകരണ തോത് ഗുരുതരാവസ്ഥയിലേക്ക് കടക്കുന്നുവെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്. സംസ്ഥാനത്തെ ദീപാവലി ആഷോഷ സമയത്ത് നിലവിലെ സാഹചര്യം വളരെ മോശമാകാനുളള സാധ്യതയാണുളളത്. പലയിടത്തും മൂടല്‍ മഞ്ഞിനോട് സമാനമായ അവസ്ഥയാണുളളത്. 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 314 കടന്നു. മലിനീകരണ തോത് 300 കടന്നാല്‍ സ്ഥിതി മോശമാണെന്നും 400 ന് മുകളിലായാല്‍ അതീവ ഗുരുതരമാണെന്നാണ് കണക്ക്.
തൊട്ടടുത്തുളള നഗരങ്ങളായ ഫരീദാബാദ്, ഗാസിയാബാദ്, നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗുരുഗ്രാം എന്നിവടങ്ങളിലെയും ഇന്‍ഡക്‌സ് മൂന്നൂറ് കടന്നിരിക്കുകയാണ്. ഇതില്‍ ഗാസിയാബാദിലാണ് ഏറ്റവും ഗുരുതരമായ തരത്തില്‍ വായു മലിനീകരണം നടക്കുന്നത്. ഗാസിയാബാദില്‍ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 360 കടന്നിരിക്കുകയാണ്. ഇനിയും ഇത്തരത്തില്‍ മലിനീകരണം കൂടിയാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ വര്‍ധിക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.




















