ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ ആസിഫ് ബസ്ര (53) യെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഹിമാചല്‍ പ്രദേശിലെ ധര്‍മശാലയിലെ ഒരു ഗസ്റ്റ് ഹൗസിലാണു നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായും ആത്മഹത്യകുറിപ്പ് കണ്ടെത്തിയിട്ടില്ലെന്നും ധര്‍മശാല എസ്പി വിമുക്ത് രഞ്ജന്‍ പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്തു പോലീസ് അന്വേഷണം ആരംഭിച്ചു.
ജബ് വി മെറ്റ്, കായ് പോ ചെ, ബ്ലാക്ക് ഫ്രൈഡേ, അഞ്ജാന്‍, ഹിച്ച്കി, ശൈത്താന്‍, നോക്ക് ഔട്ട്, കൃഷ് 3 തുടങ്ങിയവയാണ് മറ്റു പ്രധാന ചിത്രങ്ങള്‍. മോഹന്‍ലാല്‍ നായകനായ മലയാള ചിത്രം ബിഗ് ബ്രദറില്‍ വേഷമിട്ടിട്ടുണ്ട്.
https://www.youtube.com/watch?v=0-SX3oB8G1U