കൊച്ചി: കോതമംഗലം പള്ളി ഏറ്റെടുക്കാന്‍ മൂന്നു മാസം കൂടി സമയം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. വിധി നടപ്പാക്കിയാല്‍ ഗുരുതര ക്രമസമാധാന പ്രശ്‌നം ഉണ്ടാകും. രണ്ടു സഭകളുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നുണ്ട്. തല്‍ക്കാലം കോടതി ഉത്തരവ് നടപ്പാക്കേണ്ടെന്ന് ചര്‍ച്ചകളില്‍ ധാരണ ഉണ്ടെന്നും സര്‍ക്കാര്‍ കോടതിക്ക് നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
മുഖ്യമന്ത്രിയുടെ മേല്‍നോട്ടത്തിലാണ് സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ചകള്‍ തുടരുന്നത്. പള്ളി ഏറ്റെടുത്താല്‍ ഗുരുതര ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് എറണാകുളം ജില്ലാ കലക്ടര്‍ എസ്. സുഹാസ് ഹൈക്കോടതിയെ അറിയിച്ചു. കലക്ടറും ഇതു സംബന്ധിച്ച സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കോവിഡ് വ്യാപന സാധ്യത മുന്‍നിര്‍ത്തിയുമാണ് നടപടി ക്രമങ്ങള്‍ വൈകുന്നതെന്നും കളക്ടര്‍ പറഞ്ഞു.
അതേസമയം, കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതായി ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം ചൂണ്ടിക്കാട്ടി. തല്‍ക്കാലം കോടതി ഉത്തരവ് നടപ്പാക്കേണ്ടെന്ന ധാരണ ഇല്ലെന്ന് സഭ പറഞ്ഞു.